Amina SR

കേരളം പോളിങ് ബൂത്തിലേക്ക്: ആവേശക്കടലായി ‘കലാശക്കൊട്ട്’ നാളെ, പ്രചാരണം പാരമ്യതയിൽ |...

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ആവേശകരമായ അവസാന ഘട്ടത്തിലേക്ക്. പരസ്യപ്രചാരണം നാളെ അവസാനിക്കും. മുന്നണികൾ ശക്തിപ്രകടനം നടത്തുന്ന 'കലാശക്കൊട്ട്' നാളെ അരങ്ങേറുന്നതോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും.(Kerala heads to the polling booths, campaigning is...

‘2021-ലെ ബിജെപി ഡീൽ ആവർത്തിക്കുന്നു’: LDFനെതിരെ രമേശ് ചെന്നിത്തല | LDF

ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ നടക്കുകയാണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. 2021-ൽ എൽഡിഎഫിന് തുടർച്ചയായി ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും ഇത്തവണയും ആ 'ഡീൽ' ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(BJP is repeating the 2021 deal, Ramesh Chennithala against LDF ) എസ്ഡിപിഐയെ കൂട്ടുപിടിച്ചാണ് ഇത്തവണ സിപിഎം പ്രചാരണം...

‘ഒരു ഡസൻ മന്ത്രിമാരെങ്കിലും പരാജയപ്പെടും, നൂറിലേറെ സീറ്റുകൾ നേടി UDF അധികാരത്തിൽ...

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം സംസ്ഥാനത്തുടനീളം പ്രകടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.(UDF will come to power by winning more than hundred seats, says VD Satheesan) ഒരു ഡസനോളം മന്ത്രിമാർ...

കിറ്റ് വിവാദം: വാടാനപ്പള്ളിയിൽ നാടകീയ രംഗങ്ങൾ, സൂപ്പർ മാർക്കറ്റ് ഉടമ കസ്റ്റഡിയിൽ,...

തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയതോടെ വാടാനപ്പള്ളി ആത്മാവ് ജംഗ്ഷൻ സംഘർഷഭരിതമായി.(Kit controversy, Dramatic scenes in Vadanappally, supermarket owner in custody) പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും...

‘പിന്നെ വകുപ്പ് എന്താന്ന് നമുക്കറിയാം’: പ്രസംഗത്തിനിടെ സഭ്യമല്ലാത്ത പരാമർശം നടത്തി ഇടുക്കി...

ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് നടത്തിയ പരാമർശം വിവാദമാകുന്നു. മുൻപ് നടന്ന ഒരു സമരത്തെക്കുറിച്ച് സംസാരിക്കവെ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് സ്വന്തം വസ്ത്രം വലിച്ചുകീറാൻ താൻ നിർദേശിച്ചുവെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.(Idukki DCC President makes indecent remarks during speech) അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ്...

US പൈലറ്റിനായുള്ള രക്ഷാദൗത്യം: 5 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ | US pilot

ടെഹ്‌റാൻ: തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ കാണാതായ അമേരിക്കൻ പൈലറ്റിനെ കണ്ടെത്താനായി നടത്തിയ തിരച്ചിലിനിടെ തെക്കുപടിഞ്ഞാറൻ ഇറാനിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള വാർത്താ ഏജൻസിയാണ് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്.(Rescue mission for US pilot, Iran says 5...

ശരണ്യ എവിടെ?: കേന്ദ്രം ഇടപെടണമെന്ന് കുടുംബം, ശ്രമം ഊർജ്ജിതമെന്ന് DK ശിവകുമാർ,...

മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും ശ്രമം ഊർജ്ജിതമാക്കി. കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ ശരണ്യ വ്യാഴാഴ്ച രാവിലെയാണ് ട്രക്കിങ്ങിനായി മലകയറിയത്.ശരണ്യയെ സുരക്ഷിതയായി കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി....

ഇറാനിൽ കാണാതായ പൈലറ്റിനെ US രക്ഷപ്പെടുത്തിയത് അതിസാഹസികമായി: വ്യോമാധിപത്യം തെളിയിച്ചെന്ന് ട്രംപ്...

വാഷിങ്ടൺ: ഇറാൻ്റെ അതിർത്തിക്കുള്ളിൽ തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ അമേരിക്കൻ കേണലിനെ സാഹസികമായ തിരച്ചിൽ-രക്ഷാദൗത്യത്തിലൂടെ മോചിപ്പിച്ചു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ ദൗത്യങ്ങളിലൊന്നാണ് ഞായറാഴ്ച നടന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.(US rescue of missing pilot in Iran was a heroic act, Trump says it...

‘പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണ്, കുതന്ത്രം പാലക്കാട് നടക്കില്ല’:...

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് ഇ.എൻ. സുരേഷ് ബാബു. പിഷാരടി തോറ്റാൽ തനിക്ക് വീണ്ടും പാലക്കാട് മണ്ഡലത്തിലേക്ക് മടങ്ങിയെത്താമെന്ന ഷാഫിയുടെ വ്യാമോഹമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(Shafi Paramabil's manipulation won't work in Palakkad, says EN Suresh Babu) സംസ്ഥാന...

ശരണ്യയുടെ തിരോധാനം: കർണാടക മുഖ്യമന്ത്രിയുമായും വനം-ആഭ്യന്തര മന്ത്രിമാരുമായും സംസാരിച്ച് KC വേണുഗോപാൽ,...

കോഴിക്കോട്: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനെ (36) കണ്ടെത്താൻ കർണാടക സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി കെ.സി. വേണുഗോപാൽ എംപി. കർണാടക വനംമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ച അദ്ദേഹം, തെരച്ചിലിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശരണ്യയുടെ പിതാവുമായി സംസാരിച്ച അദ്ദേഹം, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി.(Malayali woman's...