കൊല്ലം: മലയാള സിനിമാ-നാടക വേദിയിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിലാണ് അന്തരിച്ചത്. സംസ്‌കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും.(Actor and director EA Rajendran passes away)
നാടകത്തിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന രാജേന്ദ്രൻ, സിനിമയിലും ടെലിവിഷൻ സീരിയലുകളിലും...
ആലപ്പുഴ: എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ യുഡിഎഫ് നേതാവ് ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് ഇർഷാദിന്റെ വിശദീകരണം. (Misogynistic remark against U Prathibha, UDF Leader Expresses Regret)
തന്റെ വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും...
കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ഡി വൈ എഫ് ഐ സമാഹരിച്ച തുക സർക്കാരിന് കൈമാറിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ അബിൻ വർക്കിക്ക് മറുപടിയുമായി വി. വസീഫ്. ഡി വൈ എഫ് ഐ അധ്വാനിച്ചുണ്ടാക്കിയ 20 കോടി രൂപയാണ് സർക്കാരിന് കൈമാറിയതെന്നും ഇതിന്റെ കൃത്യമായ രേഖകൾ സംഘടനയുടെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Hard-earned money was handed over to...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ കൃത്യമായ നിരക്ക് വ്യക്തമാക്കുന്ന 'റേറ്റ് ചാർട്ട്' ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ചു.(Election campaign, Candidate can spend maximum Rs 40 lakh )
സ്ഥാനാർത്ഥികൾ തങ്ങൾ...
തിരുവനന്തപുരം: യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച ലീഗ് നേതാവ് ഇർഷാദിൻ്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനപ്രതിനിധിയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ശരീര സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഹീനമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നത് രാഷ്ട്രീയ പതനമാണെന്ന് അദ്ദേഹം പറഞ്ഞു.(It is a misconception of UDF that they can get...
തൃശൂർ: കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 29-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം രണ്ട് ഘട്ടങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് എം.ടി. രമേശ് അറിയിച്ചു.(PM Modi to visit Kerala on 29th, will hold roadshow in Thrissur)
മാർച്ച് 29, വൈകിട്ട് 4:30ന് തൃശൂരിൽ പ്രധാനമന്ത്രിയുടെ ഗംഭീരമായ...
ന്യൂഡൽഹി: സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിലൂടെ രാജ്യത്ത് ആദ്യമായി ഔദ്യോഗിക ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ സംസ്ക്കാര ചടങ്ങുകൾ ഡൽഹിയിൽ നടന്നു. അദ്ദേഹത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്തു. ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തതെന്നാണ് വിവരം. മരണശേഷവും മറ്റൊരാൾക്ക് വെളിച്ചമാവുകയാണ് ഹരീഷ്.(Harish Rana, India's first passive euthanasia case, funeral rituals completed)
ബുധനാഴ്ച...
ന്യൂഡൽഹി: സർക്കാർ പരിപാടികളിൽ 'വന്ദേമാതരം' ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലർ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച ഹർജി പരിഗണിച്ചത്.(Supreme Court Junks Plea Against Vande Mataram Circular)
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശം കേവലം ഒരു ഉപദേശം മാത്രമാണെന്നും അത് നിർബന്ധമായി നടപ്പാക്കണമെന്ന് സർക്കുലറിലില്ലെന്നും...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ കുത്തനെ കൂട്ടി. ഏപ്രിൽ മാസത്തെ വിതരണത്തിനായി ഏകദേശം 6 കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ കരാർ ഉറപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ ഇരട്ടിയിലധികം വർദ്ധനവാണുള്ളത്.(India buys 60 million barrels of...
ന്യൂഡൽഹി: ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധയുണ്ടോയെന്ന് വിദഗ്ധ പരിശോധനകൾ നടത്തുന്നുണ്ടെന്നാണ് വിവരം.(Sonia Gandhi's health condition is stable, under observation)
ഡോക്ടർമാരുടെ പ്രത്യേക സംഘം സോണിയ ഗാന്ധിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർ ഗംഗാറാം ആശുപത്രി...