Aiswarya

പശ്ചിമ ഇറാനിൽ ഇസ്രായേലിന്റെ അതിശക്തമായ വ്യോമാക്രമണം; സൈനിക കേന്ദ്രങ്ങൾ തകർത്തു; കെർമാൻഷായും...

ടെഹ്‌റാൻ: പശ്ചിമ ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന അതീവ ഗുരുതരമായ ആക്രമണം ആരംഭിച്ചു (IDF Striking Military Targets Western Iran). പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് ഇസ്രായേൽ പ്രതിരോധ സേന ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഈ വിവരം പുറത്തുവിട്ടത്. ഇറാന്റെ പടിഞ്ഞാറൻ നഗരങ്ങളായ കെർമാൻഷാ (Kermanshah), തബ്രിസ് (Tabriz)...

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാനിൽ ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണം; ജോർദാനിലും ബഹ്‌റൈനിലും സൈറണുകൾ...

ടെഹ്‌റാൻ: ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലകളിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി അതിശക്തമായ മിസൈൽ ആക്രമണം നടത്തി (US Israel Attack Iran). ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപം വൻ സ്ഫോടനങ്ങൾ നടന്നതായും നഗരമധ്യത്തിൽ നിന്ന് പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആണവ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള 'അസ്തിത്വ പോരാട്ടം'...

ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഹിസ്ബുള്ളയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നവാഫ് സലാം...

ബെയ്‌റൂട്ട്: ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ, ലെബനനെ മറ്റൊരു 'സാഹസികതയിലേക്ക്' വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രി നവാഫ് സലാം മുന്നറിയിപ്പ് നൽകി (Lebanese PM Nawaf Salam Warning Hezbollah). രാജ്യത്തിന്റെ സുരക്ഷയെയും ഐക്യത്തെയും ബാധിക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ള ഈ യുദ്ധത്തിൽ...

ഇറാന്റെ മിസൈൽ കരുത്ത്; ഇസ്രായേലിനെ ചാരമാക്കാൻ കെല്പുള്ള ആയുധശേഖരം; പശ്ചിമേഷ്യയിലെ ഏറ്റവും...

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈൽ ശേഖരമുള്ള രാജ്യമാണ് ഇറാൻ. ഇസ്രായേലിന്റെ ഏത് ഭാഗത്തും എവിടെയും പ്രഹരിക്കാൻ ശേഷിയുള്ള 2000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലുകൾ ഇറാന്റെ പക്കലുണ്ട് (Iran Ballistic Missile Capabilities). നിലവിൽ ഇസ്രായേലിനെതിരെ ഇറാൻ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക മിസൈലുകളാണ് ഉപയോഗിക്കുന്നത്. ഇതിൽ ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ...

ഇരവിപുരത്ത് വിഷ്ണു മോഹൻ സ്ഥാനാർത്ഥി; ആർഎസ്പിയിൽ പൊട്ടിത്തെറി; മണ്ഡലം സെക്രട്ടറി രാജിവച്ചു...

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ആർഎസ്പിയിൽ കൂട്ടരാജി (RSP Internal Conflict Eravipuram). മണ്ഡലം സെക്രട്ടറി എൻ. നൗഷാദാണ് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതോടെ...

ശിവം ദുബെയുടെ ബോളിങ് പരീക്ഷണം പാളി; വിമർശനവുമായി ആരാധകർ; കുറ്റവാളി ദുബെ...

ചെന്നൈ: സിംബാബ്‌വെയ്‌ക്കെതിരായ നിർണ്ണായക ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 72 റൺസിന് വിജയിച്ചെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒരു പരീക്ഷണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Shivam Dube Bowling Criticism). ജസ്പ്രീത് ബുമ്രയെയും ഹാർദിക് പാണ്ഡ്യയെയും പോലുള്ള മുൻനിര ബോളർമാർക്ക് ഓവർ ബാക്കിയുള്ളപ്പോൾ, ഫോമിലല്ലാത്ത ശിവം ദുബെയെ ബോളിങ്ങിന് എത്തിച്ചതാണ് വിമർശനങ്ങൾക്ക് കാരണം. നെറ്റ്...

സ്കൂൾ പരീക്ഷയ്ക്കിടെ പത്താം ക്ലാസുകാരി പ്രസവിച്ചു; പീഡിപ്പിച്ചത് വിവാഹവാഗ്ദാനം നൽകി; ഒന്നുമറിഞ്ഞില്ലെന്ന്...

ഇൻഡോർ: മധ്യപ്രദേശിൽ സ്കൂൾ പരീക്ഷ എഴുതുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകി (Student Gives Birth During School Exam). പരീക്ഷാഹാളിൽ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി തിരികെ വരാത്തതിനെത്തുടർന്ന് അധ്യാപികമാർ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ പ്രസവിച്ച നിലയിൽ...

കെജ്‌രിവാളിന്റെ മോചനം: കോടതി വിധി സ്വാഗതം ചെയ്ത് അണ്ണാ ഹസാരെ; ‘രാജ്യത്തിന്...

പുണെ: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ കോടതി വെറുതെ വിട്ടതിനെ സ്വാഗതം ചെയ്ത് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ (Anna Hazare Welcomes Arvind Kejriwal Acquittal). നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് പരമോന്നതമെന്നും കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ രാലേഗൻ സിദ്ധിയിൽ...

പിതാവിന്റെ ചിതയ്ക്കരികെ വിതുമ്പി റിങ്കു സിങ്; അലിഗഢിൽ സംസ്കാര ചടങ്ങുകൾ നടന്നു;...

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ (Rinku Singh) പിതാവ് ഖാൻചന്ദ് സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ അലിഗഢിൽ നടന്നു. അർബുദബാധിതനായി നോയ്ഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. പിതാവിന്റെ ഭൗതികശരീരം വഹിച്ചും ചിതയ്ക്കരികെ വിതുമ്പിക്കരഞ്ഞും നിൽക്കുന്ന റിങ്കുവിന്റെ ദൃശ്യങ്ങൾ ആരാധകരെയും സഹതാരങ്ങളെയും ഒരേപോലെ നോമ്പരപ്പെടുത്തുകയാണ്. ലോകകപ്പ് ടീമിലുണ്ടായിരുന്ന റിങ്കു, പിതാവിന്റെ ആരോഗ്യനില...

അജിത് പവാർ വിമാനാപകടം: 30 ദിവസമായിട്ടും പ്രാഥമിക റിപ്പോർട്ടില്ല; ഐസിഎഒ നിബന്ധന...

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ, അന്താരാഷ്ട്ര നിയമങ്ങൾ നിഷ്‌കർഷിക്കുന്ന സമയപരിധിക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാതെ എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) (Ajit Pawar Plane Crash Investigation Report). ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) നിബന്ധനപ്രകാരം അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം....