ജല്ലിക്കെട്ട് ; 400 സ്ഥലങ്ങളിൽ നടത്താൻ ഒരുങ്ങി തമിഴ്നാട് സർക്കാർ; മത്സരങ്ങൾ 2025 ജനുവരി മുതൽ മെയ് വരെ | Jallikattu 2025

ജല്ലിക്കെട്ട് ; 400 സ്ഥലങ്ങളിൽ നടത്താൻ ഒരുങ്ങി തമിഴ്നാട് സർക്കാർ; മത്സരങ്ങൾ 2025 ജനുവരി മുതൽ മെയ് വരെ | Jallikattu 2025
Updated on

ചെന്നൈ: പൊങ്കൽ പ്രമാണിച്ച് തമിഴ്‌നാട്ടിലെ 18 ജില്ലകളിലായി നാനൂറിലധികം സ്ഥലങ്ങളിൽ ജല്ലിക്കെട്ട് നടത്താൻ ഒരുങ്ങുന്നതായി തമിഴ്നാട് സർക്കാർ (Jallikattu 2025). മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ സ്‌പെഷ്യൽ പ്രോജക്ട് ഓഫീസർ നവനീതകൃഷ്ണൻ അറിയിച്ചിരിക്കുന്നത് പ്രകാരം തമിഴ്‌നാട്ടിൽ ഉടനീളം 18 ജില്ലകളിലായി 400-ലധികം സ്ഥലങ്ങളൾ ജല്ലിക്കെട്ടിനായി ഒരുക്കും.

എരുഡ് വിടതുലൻ, മഞ്ജു വിരട്ട്, വടമാട് എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുക. മധുരൈ, വിരുദുനഗർ, തേനി, കരൂർ, ഡിണ്ടിഗൽ, ട്രിച്ചി, പുതുക്കോട്ടൈ, ശിവഗംഗൈ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, അരിയല്ലൂർ ജില്ലകളിലാണ് ജെല്ലിക്കെട്ട് നടക്കുക. ധർമപുരി, കൃഷ്ണഗിരി, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പൂർ, ശിവഗംഗ, പുതുക്കോട്ട എന്നിവിടങ്ങളിലെ അറന്തങ്കിയിൽ കാളവെട്ട്, മാഞ്ചുവെട്ടം, വടമാട് തുടങ്ങിയ മത്സങ്ങൾക്കും വേദിയാകും.

ഇതിൽ മധുര, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ പ്രദേശങ്ങളിൽ പുലിക്കുളം കാളകൾ പങ്കെടുക്കുന്നതാണ്. അരിയല്ലൂർ, പേരാമ്പ്ര, കരൂർ, തഞ്ചാവൂർ, റാണിപ്പേട്ട്, വെല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗംഗേയം കാളകളും പങ്കെടുക്കും. നാമക്കൽ, പുതുക്കോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉമ്പളച്ചേരി ഇനം കാളകളും അണിനിരക്കും.

ജനുവരി മുതൽ മെയ് വരെയാണ് ജല്ലിക്കെട്ട് മത്സരങ്ങൾ തമിഴ്‌നാട്ടിൽ അരങ്ങേറുന്നത്. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പോലീസ്, അഗ്നിശമന സേന, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, വെറ്ററിനറി വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിലാകും ജെല്ലിക്കെട്ട് നടക്കുക.

തമിഴ്നാട് സർക്കാർ പുറത്തുവിട്ട് മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ജെല്ലിക്കെട്ട് മത്സരങ്ങൾ നടക്കുക. ജല്ലിക്കെടട്ടിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ www.jallikattu.tn.gov.in എന്ന വെബ്‌സൈറ്റിൽ മുൻകൂട്ടി അപേക്ഷികേണ്ടതാണ്. ഇതിൽ റവന്യൂ ജില്ലയുടെയും വില്ലേജിൻ്റെയും പേര്, കാളയുടെ ഉടമയുടെ പേര്, ആധാർ നമ്പർ, മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകേണ്ടതാണ്. ഇത് കൂടാതെ, കാളയുടെ ഇനം, പ്രായം, പല്ലുകളുടെ നിര, കാളക്കൊമ്പിൻ്റെ നീളം, കൊമ്പുകൾ തമ്മിലുള്ള ദൂരം, ഉയരം, നിറം, കാളയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകണം. കാളകളെ ജല്ലിക്കെട്ടിൽ പങ്കെടുപ്പിക്കണമെങ്കിൽ രജിസ്റ്റർ ചെയ്ത് പെർമിറ്റ് നേടേണ്ടത് അനിവാര്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com