
അൻവർ ഷരീഫ്
മലപ്പുറം : പണ്ടു കാലങ്ങളിൽ ചുമട് താങ്ങി യാത്ര ചെയ്യുന്ന ആളുകൾക്ക് ഒരു ആശ്വാസ കേന്ദ്രമായി നിന്നിരുന്നു ഇടങ്ങളാണ് അത്താണികൾ.പരസഹായം കൂടാതെ തന്നെ ആളുകൾക്ക് ചുമടുകൾ ഇറക്കി വെയ്ക്കാനും യാത്ര ക്ഷീണം മാറ്റാനും കഴിയുമായിരുന്നു ഇവിടങ്ങളിൽ.5-6 ഓ അടിയോളം ഉയരത്തിൽ കല്ലുകൾ കൊണ്ട് നിർമ്മിക്കുന്നതാണ് ഇവ.വാഴക്കാട് പഞ്ചായത്തിലെ വട്ടപ്പാറയിലെ പാട വരമ്പതാണ് ഈ അത്താണി സ്ഥിതി ചെയ്യുന്നത്.100 വർഷത്തോളം പഴക്കമുണ്ട് ഈ അത്താണിക്ക് എന്നാണ് നാട്ടുകാർ പറയുന്നത്.
അത്താണികൾ എന്നും ,ചുമട് താങ്ങികൾ (ChumaduThangi) എന്നും ഇവ അറിയപ്പെടുന്നു.ഈ പേരുകളിൽ ഒരുപാട് സ്ഥലങ്ങൾ തന്നെ കേരളത്തിൽ ഉണ്ട് .
വാഹന ,റെയിൽ ഗതാഗതങ്ങൾ വന്നതോടെ ഇവയെല്ലാം ചരിത്രത്തിന്റെ ഓർമകളായി മാറി.ഒരുക്കാലത്തെ കേളര ജനതയുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഇവയെ പൈതൃകങ്ങളായി സംരക്ഷിക്കപെടേണ്ടത് തന്നെയാണ് എന്നാണ് നാട്ടുകാരുടെ അഭിപ്രായം മാത്രമല്ല ഇത് സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.എന്നാൽ ഇവയെല്ലാം നാശത്തിന്റെ വക്കിലാണ് ഇപ്പോഴുളളത്.