ആലപ്പുഴ ബീച്ചിനുസമീപം കിടന്നുറങ്ങിയ ആളുടെ കാല് തല്ലിയൊടിച്ചു; പ്രതി പിടിയിൽ

alappuzha news
alappuzha news
Updated on

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ബൈപ്പാസിന്റെ പില്ലറിനു സമീപമുള്ള കോൺക്രീറ്റ് സ്ലാബിൽ കിടന്നു ഉറങ്ങുകയായിരുന്ന ആളിന്റെ കാലുകൾ തല്ലിയൊടിച്ചു. റെയിൽവേ സ്റ്റേഷൻ വാർഡിൽ വാടകയ്ക്കു താമസിക്കുന്ന ബിജുവിന്റെ കാലാണ് ഇരുമ്പു കമ്പിവടി ഉപയോഗിച്ച് തല്ലിയോടിച്ചത്. സംഭവത്തിൽ റെയിൽവേ സ്റ്റേഷൻ വാർഡിൽ പുത്തൻ വീട്ടിൽ കവി എന്നുവിളിക്കുന്ന മോഹനനെ (53) പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം നടന്നത്.പ്രതിയും ബിജുവും തമ്മിലുള്ള മുൻവൈരാഗ്യമാണ് കാലു തല്ലിയൊടിക്കാൻ കാരണമായത്. സൗത്ത് പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. നാല് അബ്കാരി കേസുകളിൽ പ്രതിയാണ് മോഹനൻ.

Related Stories

No stories found.
Times Kerala
timeskerala.com