

ആലപ്പുഴ:ജില്ലയിലെ മഞ്ഞ, പിങ്ക് കാർഡിലെ മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിങ് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നു വരെ നടക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു (Ration Card Mustering). മഞ്ഞ,പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻകടകളിൽ എത്തി മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്
ഇതിനായി ഭക്ഷ്യവകുപ്പ് പ്രത്യേക സമയക്രമവും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ റേഷൻ വിതരണവും ഇ-കെ.വൈ.സി മസ്റ്ററിങ്ങും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 മുതൽ ഒരുമണിവരെ ഇ-കെവൈസി മസ്റ്ററിങ് മാത്രമായിരിക്കും. ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ 4 മണി വരെ ഈ കെവൈസി മസ്റ്ററിങ് മാത്രം നടത്തും. വൈകുന്നേരം നാലു മണി മുതൽ 7 മണി വരെ റേഷൻ വിതരണവും ഇ-കെവൈസി മസ്റ്ററിങ്ങും ഉണ്ടായിരിക്കും. ഇ-കെവൈസി മസ്റ്ററിംഗ് ഒക്ടോബർ ഒന്നിന് പൂർത്തീകരിക്കേണ്ടതിനാൽ ജില്ലയിലെ എല്ലാ മുൻഗണന മഞ്ഞ ,പിങ്ക് കാർഡ് ഉടമകളും ഈ മാസത്തെ റേഷൻ കഴിയുന്നതും സെപ്റ്റംബർ 24 ന് മുമ്പായി വാങ്ങണമെന്ന് ജില്ല സപ്ലേ ഓഫീസ് അറിയിച്ചു. മഞ്ഞ,പിങ്ക് കാർഡിലെ എല്ലാ അംഗങ്ങളും ഒക്ടോബർ 1 ന് മുമ്പായി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
2024 ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും 2024 ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ഇ-പോസ് മുഖാന്തരം ഇ-കെ.വൈ.സി അപ്ഡേഷൻ ചെയ്തവരും റേഷൻകടകളിൽ പോയി വീണ്ടും ഇ-കെവൈസി മസ്റ്ററിങ് ചെയ്യേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് റേഷൻകാർഡിൽ പ്രിൻറ് ചെയ്തിട്ടുള്ള ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസ് നമ്പറിലോ ജില്ല സപ്ലൈ ഓഫീസിലെ 04772251674 എന്ന നമ്പറിലെ ബന്ധപ്പെടണം.