ചേർത്തലയിൽ നവജാതശിശുവിനെ കാണാതായി; കുഞ്ഞിനെ അമ്മ വിറ്റെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | Newborn baby goes missing in Cherthala

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായി; കുഞ്ഞിനെ അമ്മ വിറ്റെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | Newborn baby goes missing in Cherthala
Published on

ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ചേർത്തല കെ വി എം ആശുപത്രിയിൽ പള്ളിപ്പുറം സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത് (Newborn baby goes missing in Cherthala). ഇന്ന് ഉച്ചയോടു കൂടിയാണ് കുഞ്ഞിനെ കാണാതായ വിവരം പൊലീസിന് ലഭിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ ആശാ വർക്കർ എത്തിയപ്പോളാണ് , കുഞ്ഞു അമ്മയുടെ കയ്യിൽ ഇല്ലെന്നും തൃപ്പൂണിത്തുറയിലുള്ള മറ്റൊരാൾക്ക് കുഞ്ഞിനെ വിറ്റതായും വിവരം ലഭിച്ചത്. പിന്നീട് ആശുപത്രിയിൽ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അഡ്മിഷൻ വിവരങ്ങൾ ലഭിക്കുകയും കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഡിസ്ചാർജായി പോകുന്ന സമയത്ത് യുവതിയുടെ കൂടെ ഉണ്ടായിരുന്നത് ഭർത്താവല്ലെന്നും മറ്റൊരു യുവാവാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com