ഉപതിരഞ്ഞെടുപ്പ്: നാളെ ഇവിടങ്ങളിൽ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി | liquor ban

ഉപതിരഞ്ഞെടുപ്പ്: നാളെ ഇവിടങ്ങളിൽ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി | liquor ban
Published on

ആലപ്പുഴ :ഡിസംബർ 10 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് നിയോജക മണ്ഡലത്തിലും (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,20 വാർഡുകൾ), പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലും (എരുവ) ഡിസംബര്‍ എട്ടിന് വൈകീട്ട് ആറുമണി മുതല്‍ ഡിസംബര്‍ 10 വൈകീട്ട് ആറുമണിവരെ സമ്പൂര്‍ണ്ണ മദ്യനിരോധനം (liquor ban) ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 11ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, പത്തിയൂര്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയം എന്നീ കേന്ദ്രങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com