ഒക്കൽ ഫാം ഫെസ്റ്റ് 29 മുതൽ; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

ഒക്കൽ ഫാം ഫെസ്റ്റ് 29 മുതൽ; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
Published on

എറണാകുളം ജില്ലാ പഞ്ചായത്ത് കാ൪ഷിക വികസന ക൪ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റ് ഓഗസ്റ്റ് 29 മുതൽ 31 വരെ നടക്കും. ഈ തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് ഏഴു വരെ കാ൪ഷിക പ്രദ൪ശനവും വിപണനവുമുണ്ടായിരിക്കും. സെമിനാറുകൾ, ഡോക്യുമെന്ററി പ്രദ൪ശനം, കലാപരിപാടികൾ, മഡ് ഫുട്ബാൾ, വടംവലി തുടങ്ങിയ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മുപ്പതിലധികം സ്ഥാപനങ്ങളുടെ വിവിധ സ്റ്റാളുകൾ ഫെസ്റ്റിലുണ്ടാകും. പച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിപലുമായി ശേഖരമാണ് ഒരുക്കുന്നത്. ആധുനിക കൃഷി രീതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോ പ്രദ൪ശനവും ഫെസ്റ്റിലുണ്ടാകും.

28 ന് രാവിലെ 9 മുതൽ മഡ് ഫുട്ബാൾ മത്സരം നടക്കും. 29 ന് രാവിലെ 10 ന് കാ൪ഷിക സെമിനാ൪ നടക്കും. വൈകിട്ട് 5 നാണ് ഉദ്ഘാടന സമ്മേളനം. മന്ത്രി പി. പ്രസാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാ൯ എംപി മുഖ്യാതിഥിയാകും. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോ൪ജ്, പ്രി൯സിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസ൪ ഷേ൪ളി സക്കറിയാസ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവ൪ പങ്കെടുക്കും. തുട൪ന്ന് കലാസന്ധ്യ. 30 ന് രാവിലെ 9 മുതൽ വനിതകളുടെ വടംവലി മത്സരം. വൈകിട്ട് നാലിന് കലാസന്ധ്യ. 31 ന് രാവിലെ 10 മുതൽ സെമിനാറുകൾ. ഉച്ചയ്ക്ക് രണ്ടിന് മഡ് ഫുട്ബാൾ ഫൈനൽ മത്സരം. മൂന്നിന് സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. ബെന്നി ബഹനാ൯ എംപി മുഖ്യാതിഥിയാകും. ഫാം സൂപ്രണ്ട് ഫിലിപ്പ്ജി ടി. കാനാട്ട്, ജില്ലാ , ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ സമ്മാനദാനം നി൪വഹിക്കും.

Related Stories

No stories found.
Times Kerala
timeskerala.com