
ഹാവേരി: കനത്ത മഴ ഹാവേരി ജില്ലയിലെ കർഷകരെ ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ ജില്ലയിലെ കർഷകരുടെ പ്രധാന കൃഷിയായ ചോളം കൃഷിയെ സാരമായി ബാധിച്ചു. ബിയാദ്ഗി താലൂക്കിലെ മല്ലൂർ ഗ്രാമത്തിൽ കർഷകരാണ് ഏറെ ദുരിതത്തിലായത് (Crop damage ).
പ്രദേശത്തെ കർഷകനായ ശിവനഗൗഡ സോളബഗൗദ്ര തൻ്റെ മൂന്നേക്കർ സ്ഥലത്ത് ചോളം കൃഷി ചെയ്തു നല്ല വിളവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തുടർച്ചയായി പെയ്യുന്ന മഴയിൽ കൃഷി നശിച്ചു. ജില്ലയിലെ 80 ശതമാനം കർഷകരും ചോളം വിളയിച്ചതോടെ മഴ ദുരിതത്തിലാക്കി. കൃഷി ചെയ്ത മുഴുവൻ ചോളവും ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ലഭിച്ചാൽ മാത്രമേ പിടിച്ച് നില്ക്കാൻ കഴിയു എന്നും കർഷകർ പറയുന്നു .