ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ഹൃദ്യമായ സംവാദത്തോടെയാണ് ഇത്തവണത്തെ പരീക്ഷാ പേ ചർച്ചയ്ക്ക് തുടക്കമായത്. നാലരക്കോടിയിലധികം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് ഇത്തവണ ഈ പരിപാടിക്കായി രജിസ്റ്റർ ചെയ്തത്.(PM Modi instills confidence in students about Exams)
പരീക്ഷകളെ ഭയപ്പെടേണ്ട ഒന്നായല്ല, മറിച്ച് ഒരു ആഘോഷമായി കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതമെന്നത് പരീക്ഷകൾക്ക് അപ്പുറമാണെന്ന വലിയ പാഠം അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി. പഞ്ചതന്ത്രം കഥകൾ മുതൽ ആധുനിക എഐ വരെയുള്ള വിഷയങ്ങൾ സംവാദത്തിൽ ചർച്ചയായി.
സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ജീവിതത്തിൽ ശുചിത്വവും അച്ചടക്കവും ശീലമാക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. അസമിലെ പരമ്പരാഗത ഷോളായ ‘ഗമോസ’ നൽകിയാണ് മോദി വിദ്യാർത്ഥികളെ സ്വീകരിച്ചത്. അസം സംസ്കാരത്തിൽ ഇതിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുകയും ചെയ്തു.
ഡൽഹിയിലെ സംവാദത്തിന് ശേഷം വരും ദിവസങ്ങളിൽ വിവിധ നഗരങ്ങളിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും. കോയമ്പത്തൂർ, റായ്പൂർ, ദേവ് മോഗ്ര, ഗുവാഹത്തി എന്നിവയാണിത്.

