ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28-ന് മധുര സന്ദർശിക്കും. മധുരയിൽ വെച്ച് നടക്കുന്ന വൻ പൊതുയോഗത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. (PM Modi to visit Tamil Nadu again, Huge public meeting in Madurai on February 28)
കഴിഞ്ഞ മാസം മധുരയിൽ മോദിയുടെ റാലി നടത്താൻ ബിജെപി ആലോചിച്ചിരുന്നെങ്കിലും സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ എതിർപ്പിനെത്തുടർന്ന് അത് ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു. മധുര ഉൾപ്പെടുന്ന തെക്കൻ തമിഴ്‌നാട്ടിൽ സ്വാധീനം വർദ്ധിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. തിരുപ്പരൻകുൻഡ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദീപം തെളിക്കലുമായി ബന്ധപ്പെട്ട് നേരത്തെ ചില തർക്കങ്ങൾ നിലനിന്നിരുന്നു.

