കോഴിക്കോട്: കൊയിലാണ്ടിയിൽ ഹരിതകർമസേന ശേഖരിച്ച മാലിന്യച്ചാക്കിനുള്ളിൽ ജീവനുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം ആശങ്കയുണർത്തി (Haritha Karma Sena live python). മാലിന്യമെന്ന പേരിൽ ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവെച്ച നിലയിലായിരുന്നുവെന്നാണ് വിവരം. ചാക്ക് തുറന്ന ജീവനക്കാർ തലനാരിഴയ്ക്കാണ് പാമ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കൊയിലാണ്ടി മുത്താമ്പിപാലത്തിന് സമീപമുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിലെത്തിച്ച മാലിന്യച്ചാക്ക് പരിശോധിക്കുന്നതിനിടെയാണ് ജീവനക്കാർ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സംഭവം ഗൗരവമായി എടുത്ത കൊയിലാണ്ടി നഗരസഭ അന്വേഷണം ആരംഭിച്ചു. മാലിന്യച്ചാക്ക് ആരാണ് കേന്ദ്രത്തിലെത്തിച്ചതെന്ന് കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താൻ നടപടികൾ പുരോഗമിക്കുകയാണ്.
Story Summary:
A live python was found inside a garbage bag collected by Haritha Karma Sena at an MCF centre in Koyilandy, Kozhikode. The municipality has launched an investigation and will examine CCTV footage to identify those responsible.


