കൊച്ചി: മുൻനിര സിനിമാ നിർമ്മാണ-വിതരണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ (Casablanca Film Factory) ഏറ്റവും പുതിയ തമിഴ് കോമഡി-മിസ്റ്ററി ത്രില്ലർ ചിത്രം ‘യോളോ’ (Tamil mystery thriller yolo amazon prime video streaming) ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) ഔദ്യോഗികമായി സ്ട്രീമിംഗ് ആരംഭിച്ചു. നർമ്മവും പ്രണയവും ഉദ്വേഗജനകമായ സസ്പെൻസും ഒരേപോലെ സമന്വയിപ്പിച്ച ഒരുങ്ങുന്ന ‘യോളോ’ തികച്ചും അസാധാരണവും ആകാംക്ഷ നിറഞ്ഞതുമായ ഒരു സാഹചര്യത്തെ മുൻനിർത്തിയാണ് കഥ പറയുന്നത്.
താൻ മുൻപെങ്ങും കണ്ടിട്ടുപോലുമില്ലാത്ത ദീക്ഷിത എന്ന യുവതിയുമായി വളരെ ദുരൂഹമായ സാഹചര്യത്തിൽ താൻ വിവാഹിതനായതായി ചിത്രത്തിലെ നായകൻ ശിവ മനസ്സിലാക്കുന്നിടത്താണ് കഥയുടെ തുടക്കം. ഈ അപ്രതീക്ഷിത വിവാഹത്തിന് പിന്നിലെ ആരും അറിയാത്ത രഹസ്യവും യുക്തിയും തേടിയുള്ള ഇവരുടെ യാത്ര, പിന്നീട് മനുഷ്യ യുക്തിക്ക് അതീതമായ ഭയാനകമായ മറ്റൊരു ദുരൂഹതയുടെ ചുരുളഴിക്കുന്നതിലേക്ക് നയിക്കുന്നു. ലളിതമായ നർമ്മവും പ്രണയവും നിറഞ്ഞ ഒരു സാധാരണ യാത്രയായി ആരംഭിക്കുന്ന സിനിമ, പിന്നീട് പ്രേക്ഷകരെ ഞെട്ടിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകളും വെളിപ്പെടുത്തലുകളും നിറഞ്ഞ ട്വിസ്റ്റുകളുള്ള ഒരു സസ്പെൻസ് സാഹസികതയായി (Suspense Adventure) മാറുകയാണ്.
ലളിതമായ കുടുംബ വിനോദവും പ്രണയവും മിസ്റ്ററിയും മികച്ച രീതിയിൽ സമന്വയിപ്പിക്കുന്ന ഈ ചിത്രം സിനിമാപ്രേമികൾക്ക് തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വേഗതയേറിയ തിരക്കഥയും, കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളും, ആകാംക്ഷ നിലനിർത്തുന്ന അവതരണ ശൈലിയും കൊണ്ട് ‘യോളോ’ അവസാന നിമിഷം വരെ പ്രേക്ഷകരെ സ്ക്രീനിലേക്ക് പിടിച്ചിരുത്തുന്നു.
ചിത്രത്തിന്റെ ഡിജിറ്റൽ വിതരണാവകാശം പ്രശസ്ത ചലച്ചിത്ര സംവിധായകൻ നിർമൽ ബേബി വർഗീസിന്റെ (Nirmal Baby Varghese) നേതൃത്വത്തിലുള്ള കാസാബ്ലാങ്ക ഫിലിം ഫാക്ടറിയാണ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച പ്രാദേശിക കൺടെന്റുകളെയും സ്വതന്ത്ര സിനിമകളെയും ആഗോളതലത്തിലുള്ള പ്രമുഖ ഒ.ടി.ടി (OTT) പ്ലാറ്റ്‌ഫോമുകളിലെത്തിക്കാനുള്ള കമ്പനിയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ റിലീസെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ‘യോളോ’ ആമസോൺ പ്രൈമിന് പുറമെ ഉടൻ തന്നെ മറ്റ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യുമെന്ന് നിർമൽ ബേബി വർഗീസ് ഔദ്യോഗികമായി അറിയിച്ചു.
എം. ആർ മോഷൻ പിക്ചേഴ്സിന്റെ (MR Motion Pictures) ബാനറിൽ മഹേഷ് സെൽവരാജ് നിർമ്മിച്ച ഈ ചിത്രം യുവസംവിധായകൻ എസ്. സാം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ യുവതാരങ്ങളായ ദേവ് കെ, ദേവിക സതീഷ്, ആകാശ് പ്രേംകുമാർ, പ്രമുഖ കോമഡി താരം ബഡാവ ഗോപി, പ്രവീൺ കണ്ണനൂർ, നിധി പ്രദീപ്, ഗിരി ദ്വാരകിഷ്, വി. ജെ. നിക്കി, സ്നൂക്കി ഡൂക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Story Summary: The new Tamil comedy-mystery thriller ‘YOLO’ has officially started streaming on Amazon Prime Video, distributed digitally by Nirmal Baby Varghese’s Casablanca Film Factory. The film follows Shiva, who discovers he is mysteriously married to a stranger named Deekshitha. Their quest for the truth turns into a suspenseful adventure filled with twists. Directed by S. Sam and produced by Mahesh Selvaraj under MR Motion Pictures, ‘YOLO’ stars Dev K, Devika Satheesh, Badava Gopi, and Akash Premkumar. It will soon release on other OTT platforms as well.


