ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നാലര പതിറ്റാണ്ടായി ഒളിവിലായിരുന്ന പ്രതിയെ ബംഗ്ലാദേശ് പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ മേജർ മൊജാഫർ ഹൊസൈനാണ് പിടിയിലായത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ബംഗ്ലാദേശ് സർക്കാർ വൻ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.(Ziaur Rahman Assassination Case, Bangladesh Detectives Arrest Fugitive Major Mojafor Hossain)
1981 മേയിലാണ് ചട്ടോഗ്രാമിലെ സർക്യൂട്ട് ഹൗസിൽ വെച്ച് സിയാവുർ റഹ്മാൻ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അന്ന് മുതൽ ഒളിവിലായിരുന്ന മൊജാഫർ ഹൊസൈനെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് ഡിറ്റക്ടീവ് ബ്രാഞ്ച് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അറസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിടുമെന്നും അന്വേഷണ സംഘം അറിയിച്ചു. ബംഗ്ലാദേശിന്റെ നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പിതാവാണ് കൊല്ലപ്പെട്ട സിയാവുർ റഹ്മാൻ. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ഭർത്താവ് കൂടിയാണ് അദ്ദേഹം.
Story Summary
The Detective Branch of Bangladesh Police has arrested Major Mojafor Hossain, a key fugitive suspect in the 1981 assassination of former President Ziaur Rahman, after more than 45 years. Hossain, for whom the government had announced a bounty, had been on the run since the military leader was shot dead at a circuit house in Chattogram.


