HomeKeralaപ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പരപ്പനങ്ങാടി സ്വദേശിയെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു |...

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പരപ്പനങ്ങാടി സ്വദേശിയെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു | pm modi death threat video

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു (pm modi death threat video). പ്രധാനമന്ത്രിയുടെ തലയറുക്കുമെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പരസ്യമായി വീഡിയോ പോസ്റ്റ് ചെയ്ത പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ യുവാവിനെയാണ് വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായി അയച്ചത്.

പ്രതി കടുത്ത മാനസികവെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി മലപ്പുറം ജില്ലാ പോലീസ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെയുള്ള വധഭീഷണി വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്‍ന്ന് യുവാവിനെതിരെ മലപ്പുറം സൈബര്‍ ക്രൈം പോലീസ് ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കില്‍നിന്നും വിവാദ വീഡിയോ പോലീസ് ഇടപെട്ട് നീക്കംചെയ്യിപ്പിച്ചു. വീഡിയോ റെക്കോഡ് ചെയ്യുന്നതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ സൈബർ സെൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, യുവാവ് പങ്കുവെച്ച ഈ പോസ്റ്റിനുതാഴെ വർഗീയ ചേരിതിരിവും മതസ്പർധയും വളർത്തുന്ന രീതിയിൽ കടുത്ത കമന്റുകൾ ഇട്ട മറ്റ് വ്യക്തികളുടെ വിവരങ്ങൾ പോലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ അതിവേഗം ശേഖരിച്ചുവരികയാണ്‌. സമൂഹമാധ്യമങ്ങളിലൂടെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ച ഇവരെയെല്ലാം കേസിൽ പ്രതിചേർത്ത് കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Story Summary:
A youth from Chettippadi, Parappanangadi, who posted a video issuing a death threat against Prime Minister Narendra Modi, has been admitted to the Kuthiravattam Mental Health Centre due to mental illness. The Malappuram Cyber Crime Police registered a case, seized his phone, and removed the video, while the High-Tech Cell is tracking users who posted communal comments under the post.

Clickable Info Box