കൊച്ചി: പ്രമുഖ ഇന്ത്യൻ വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ, സ്ത്രീകളുടെ പ്രിയപ്പെട്ട ബ്രാൻഡായ ടൈറ്റൻ രാഗയുടെ ഏറ്റവും പുതിയ ലക്ഷ്വറി വാച്ച് ശേഖരം ‘പാരീസ്, വിത്ത് ലവ്’ (Titan raga paris with love) എന്ന പേരിൽ വിപണിയിലവതരിപ്പിച്ചു. ലോകത്തിന്റെ പ്രണയനഗരമായ പാരീസിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് വിസ്മയങ്ങളായ ഒഴുകുന്ന സീൻ നദി, ഊർജ്ജസ്വലമായ മൗലാ റൂഷ് (Moulin Rouge) തിയേറ്റർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച അത്യാധുനിക വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്. അതീവ ആകർഷകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന മൂന്ന് വ്യത്യസ്ത വാച്ചുകളാണ് ‘പാരീസ്, വിത്ത് ലവ്’ എക്സ്ക്ലൂസീവ് കളക്ഷനിലുള്ളത്.
സീൻ നദിയുടെ തിളക്കമാർന്ന പ്രകൃതിസൗന്ദര്യത്തെ അതേപടി പ്രതിഫലിപ്പിക്കുന്നവയാണ് ഇതിലെ ‘ദ റിവർസ് വിസ്പർ’ (The River’s Whisper) വാച്ചുകള്‍. മദർ ഓഫ് പേൾ മാർക്വെട്രി ഡയലും തിളങ്ങുന്ന ജലകണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ക്യൂബിക് സിർക്കോണിയ കല്ലുകൾ പതിപ്പിച്ച അതിമനോഹരമായ ബ്രേസ്ലെറ്റുമാണ് ഈ വാച്ചുകളുടെ പ്രധാന ആകർഷണം. തിളങ്ങുന്ന ക്യൂബിക് സിർക്കോണിയയാൽ ചുറ്റപ്പെട്ട ടെക്സ്ചർ ചെയ്ത റിപ്പിൾ പാറ്റേൺ ഡയലിലൂടെ നദിയിലെ അോളങ്ങളുടെ മൃദുവായ ചലനത്തെ പകർത്തുന്നവയാണ് ‘റിപ്പിൾസ് ഓഫ് ഡിസയർ’ (Ripples of Desire) വാച്ചുകള്‍.
ഈ ആഡംബര നിരയിലെ മൂന്നാമത്തെ വാച്ചായ ‘സ്കാർലറ്റ്സ് സീക്രട്ട്’ (Scarlet’s Secret) പാരീസിലെ വിഖ്യാതമായ മൗലാൻ റൂഷിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. ആകർഷകമായ ക്രിംസൺ നിറത്തിലുള്ള ഹൃദയം ആലേഖനം ചെയ്ത ഡയലും അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു (Reversible) ഉപയോഗിക്കാവുന്ന, വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ച ഇതിൻ്റെ കേസ് ബാക്കും ടൈറ്റന്റെ മികച്ച കരവിരുതിന്റെ മികവ് വെളിപ്പെടുത്തുന്നവയാണ്.
ടൈറ്റൻ രാഗയുടെ ഏറ്റവും മികച്ച ആഭരണ-വാച്ച് കരകൗശല മികവിനുള്ള ഉദാഹരണമാണ് ഇതിലെ ഓരോ സൂക്ഷ്മാംശങ്ങളും. ലക്ഷ്വറി വാച്ച് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള പ്രീമിയം 316L സർജിക്കൽ-ഗ്രേഡ് സ്റ്റീലിലാണ് ഈ വാച്ചുകള്‍ പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്. വെവ്വേറെ രൂപകൽപ്പന ചെയ്തിരിക്കുന്ന സോളിഡ് ലിങ്കുകൾ ഒരു പ്രീമിയം ബട്ടർഫ്ലൈ ക്ലാസ്പിലേക്ക് ഇതിൽ യോജിപ്പിച്ചിരിക്കുന്നു. തിളക്കമുള്ള മദർ-ഓഫ്-പേൾ മാർക്വെട്രി, റിപ്പിൾ-ടെക്സ്ചർഡ് ഡയലുകൾ, പോറലുകൾ വീഴാത്ത സഫയർ ക്രിസ്റ്റൽ ഗ്ലാസ്, റോഡിയം പൂശിയ ക്യൂബിക് സിർക്കോണിയ സെറ്റിംഗുകൾ, സങ്കീർണ്ണമായ റിവേഴ്സിബിൾ ഡിസൈനുകൾ എന്നിവ കൃത്യതയോടെ സംയോജിപ്പിച്ചാണ് ടൈറ്റൻ ഈ വാച്ചുകൾ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഈ ആഡംബര ശേഖരത്തിലെ വാച്ചുകളുടെ വിപണി വില വിവരങ്ങൾ താഴെ നൽകുന്നു:
ദ റിവർസ് വിസ്പർ: 55,495 രൂപ
റിപ്പിൾസ് ഓഫ് ഡിസയർ: 53,495 രൂപ
സ്കാർലറ്റ്സ് സീക്രട്ട്: 41,995 രൂപ
പുതിയ ‘പാരീസ്, വിത്ത് ലവ്’ കളക്ഷൻ വാച്ചുകൾ രാജ്യത്തുടനീളമുള്ള എല്ലാ പ്രമുഖ ടൈറ്റൻ വേൾഡ് സ്റ്റോറുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും വാങ്ങാൻ ലഭ്യമാണ്.
Story Summary:
Titan Raga has launched its premium watch collection named ‘Paris, With Love’, inspired by Paris’s Seine River and Moulin Rouge. The exclusive lineup features three distinctive timepieces—The River’s Whisper, Ripples of Desire, and Scarlet’s Secret—crafted with 316L surgical-grade steel, mother-of-pearl, and cubic zirconia, ranging from ₹41,995 to ₹55,495.

