HomeFIFA World Cup 2026"എന്നോട് മാന്യമായി സംസാരിക്കൂ": സ്വിറ്റ്‌സർലൻഡിനെതിരായ ലോകകപ്പ് മത്സരത്തിനിടെ റഫറിയുമായി കൊമ്പുകോർത്ത് ലയണൽ...

“എന്നോട് മാന്യമായി സംസാരിക്കൂ”: സ്വിറ്റ്‌സർലൻഡിനെതിരായ ലോകകപ്പ് മത്സരത്തിനിടെ റഫറിയുമായി കൊമ്പുകോർത്ത് ലയണൽ മെസ്സി | Lionel Messi clash Joao Pedro Pinheiro

ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായ ആവേശകരമായ മത്സരത്തിനിടെ അർജന്റീനൻ നായകൻ ലയണൽ മെസ്സിയും റഫറി ജോവോ പെഡ്രോ പിൻഹെയ്‌റോയും തമ്മിൽ വാക്കേറ്റം (Lionel Messi clash Joao Pedro Pinheiro). മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്വിറ്റ്‌സർലൻഡിന്റെ ഫ്രീ-കിക്കിനായി അർജന്റീനൻ പ്രതിരോധനിര തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. അർജന്റീനൻ താരങ്ങളോട് ദൂരപരിധി പാലിക്കാൻ റഫറി ആവശ്യപ്പെട്ട രീതി മെസ്സിയെ ചൊടിപ്പിക്കുകയായിരുന്നു.

റഫറിയുടെ സ്വരത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ച മെസ്സി, “എന്നോട് മാന്യമായി സംസാരിക്കൂ, എന്നെ അനാദരിക്കരുത്. ഞാൻ നിങ്ങളോട് മാന്യമായാണ് സംസാരിക്കുന്നത്,” എന്ന് റഫറിയോട് പ്രതികരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടൂർണമെന്റിൽ ആദ്യമായി ഗോൾ കണ്ടെത്താൻ കഴിയാതെ പോയ മത്സരത്തിൽ അർജന്റീനൻ ക്യാപ്റ്റൻ അനുഭവിക്കുന്ന സമ്മർദ്ദവും നിരാശയും ഈ വാക്കുകളിൽ പ്രകടമായിരുന്നു. കളിയിൽ സ്വിറ്റ്‌സർലൻഡിന്റെ ബ്രെൽ എംബോളോയെ വാർ പരിശോധനയ്ക്ക് ശേഷം റഫറി പുറത്താക്കിയതും മത്സരത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു.

പോർച്ചുഗലിൽ നിന്നുള്ള 38-കാരനായ ജോവോ പെഡ്രോ പിൻഹെയ്‌റോ യൂറോപ്പിലെ തന്നെ മികച്ച റഫറിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ്. 2015 മുതൽ പോർച്ചുഗീസ് ലീഗിൽ സജീവമായ അദ്ദേഹം യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയ വലിയ ടൂർണമെന്റുകളിൽ ഇതിനകം വിസിൽ മുഴക്കിയിട്ടുണ്ട്. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ഒടുവിൽ അർജന്റീന വിജയം കണ്ടെത്തിയെങ്കിലും, മെസ്സിയും റഫറിയും തമ്മിലുള്ള ഈ വാഗ്വാദം ഫുട്ബോൾ ലോകത്ത് വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്.

Summary: Argentine captain Lionel Messi clashed with Portuguese referee Joao Pedro Pinheiro during the FIFA World Cup 2026 quarter-final against Switzerland, objecting to the official’s tone when instructing players during a free-kick. Messi was seen firmly telling the referee to “speak properly” and avoid disrespect, reflecting his mounting frustration during a match where he failed to score before Argentina ultimately secured a victory in extra time.

 

Clickable Info Box