കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് മേൽ നടപടികൾ കടുപ്പിച്ച് പോലീസ്. പാർട്ടിക്ക് ഭാഗികമായി ഉപയോഗിക്കാൻ അനുമതി ലഭിച്ച മൂന്ന് അക്കൗണ്ടുകൾക്ക് പുറമെ, ടി.എം.സിയുടെ 12 ബാങ്ക് അക്കൗണ്ടുകൾ കൂടി പോലീസ് മരവിപ്പിച്ചു. പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലായുള്ള ഈ അക്കൗണ്ടുകൾ കൂടി മരവിപ്പിച്ചതോടെ, നിലവിൽ പോലീസിന്റെ നടപടി നേരിടുന്ന ടി.എം.സിയുടെ ആകെ അക്കൗണ്ടുകളുടെ എണ്ണം 15 ആയി ഉയർന്നു. ഇവയിലായി ഏകദേശം 1000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് വിവരം. ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ പോലീസ് തേടിയിട്ടുണ്ട്.(Police Freeze 12 More TMC Bank Accounts Total Deposits Worth Rupees One Thousand Crore Locked)
440 കോടി രൂപയുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഭാഗികമായി പ്രവർത്തിപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി തൃണമൂലിന് അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പോലീസിന്റെ ഈ പുതിയ നീക്കം. റിട്ട. ജസ്റ്റിസ് സുബ്രത താലൂക്ദാർ പ്രത്യേക ഓഫീസറായി ഒപ്പുവെക്കുന്ന ചെക്കുകൾ വഴി ജീവനക്കാരുടെ ശമ്പളം, നിത്യനിദാന ചെലവുകൾ, നിയമപരമായ ചെലവുകൾ എന്നിവയ്ക്ക് മാത്രമായി ഈ മൂന്ന് അക്കൗണ്ടുകൾ ഉപയോഗിക്കാമെന്നായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയിലെ വിമത എം.എൽ.എമാരും നേതാക്കളും സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ ചൂണ്ടിക്കാട്ടി അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ, ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് ബിധാനഗർ സൈബർ ക്രൈം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഈ മൂന്ന് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) മരവിപ്പിച്ചിട്ടുള്ളതിനാൽ തൃണമൂലിന് ഇപ്പോഴും ഈ ഫണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല.
Story Summary
The West Bengal Police froze 12 more bank accounts of the Trinamool Congress (TMC), taking the total frozen accounts to 15 with total deposits of around ₹1,000 crore. This development came right after the Calcutta High Court permitted partial operation of three other accounts worth ₹440 crore, which are currently also blocked by the Enforcement Directorate (ED) over a money laundering probe.

