Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeWorldബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം: പീഡന പരാതികളിൽ വിശദീകരണം തേടി...

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം: പീഡന പരാതികളിൽ വിശദീകരണം തേടി | Bangladesh Cricket Board

ധാക്ക: വനിതാ ക്രിക്കറ്റ് താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതികളിൽ നടപടിയെടുക്കാത്ത ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട് അനീതിയെന്ന് ഹൈക്കോടതി. സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ബോർഡിനോട് ആവശ്യപ്പെട്ടു. ഐസിസി നടപടികൾ നേരിടുന്നതിനിടെ കോടതിയുടെ ഇടപെടൽ ബിസിബിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(High Court slams Bangladesh Cricket Board)

മുൻ ബംഗ്ലാദേശ് വനിതാ ടീം ക്യാപ്റ്റൻ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തന്റെ കരിയറിൽ പലതവണ ലൈംഗിക പീഡനശ്രമങ്ങൾ ഉണ്ടായതായി താരം വെളിപ്പെടുത്തിയിരുന്നു.

ഇത് നിരാകരിച്ചതോടെ കടുത്ത അപമാനവും വിവേചനവും നേരിടേണ്ടി വന്നുവെന്നും താരം പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം ബോർഡിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പിൽ നിന്നുള്ള പുറത്താക്കലിന് പിന്നാലെ ഐസിസി സാമ്പത്തിക വിലക്ക് കൂടി ഏർപ്പെടുത്തിയാൽ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala