Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeNational'പൗരന്മാരുടെ സ്വകാര്യത വെച്ച് കളിക്കാനാവില്ല': വാട്ട്‌സ്ആപ്പിനെതിരെ സുപ്രീം കോടതി | WhatsApp

‘പൗരന്മാരുടെ സ്വകാര്യത വെച്ച് കളിക്കാനാവില്ല’: വാട്ട്‌സ്ആപ്പിനെതിരെ സുപ്രീം കോടതി | WhatsApp

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പങ്കിടാൻ നിർബന്ധിതമാക്കുന്ന വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കമ്പനിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.(Cannot play with citizens’ privacy, Supreme Court against WhatsApp)

ഉപഭോക്താക്കൾ അവരുടെ സ്വകാര്യ ഡാറ്റ കമ്പനിയുമായി പങ്കിടാൻ നിർബന്ധിതരാകുകയാണ്. ഇന്ത്യയിലെ പൗരന്മാരുടെ സ്വകാര്യാവകാശം സംരക്ഷിക്കാൻ കോടതി പ്രതിജ്ഞാബദ്ധമാണെന്നും ഡാറ്റാ പങ്കിടലിന്റെ പേരിൽ അതിൽ കളിക്കാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

വാട്ട്‌സ്ആപ്പിന്റെ നയരേഖകളിലെ ഭാഷ അങ്ങേയറ്റം സങ്കീർണ്ണമാണ്. “തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുള്ള ഒരാൾക്ക് നിങ്ങളുടെ ഈ നിബന്ധനകൾ മനസ്സിലാകുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും?” എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സാധാരണക്കാർക്ക് മനസ്സിലാകാത്ത തരത്തിൽ നിബന്ധനകൾ ചമയ്ക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala