ന്യൂഡൽഹി: വിവാഹമോചന ഹർജികളിൽ അവിഹിത ബന്ധം തെളിയിക്കുന്നതിനായി പങ്കാളിയുടെ മൊബൈൽ കോൾ രേഖകളും ഹോട്ടൽ താമസ വിവരങ്ങളും ഹാജരാക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമല്ലെന്ന് സുപ്രീം കോടതി. ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നത് മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ച് ഭർത്താവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് മൻമോഹൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി.(Supreme Court rules call records and hotel details can be used to prove adultery)
സ്വകാര്യതയ്ക്കുള്ള അവകാശം സമ്പൂർണ്ണമല്ലെന്നും, പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹ നിയമപ്രകാരം അവിഹിതം വിവാഹമോചനത്തിന് സാധുവായ കാരണമാണ്. അതിനാൽ, വിവാഹബന്ധത്തിൽ കഴിയുന്ന ഒരാൾ പുറത്ത് ബന്ധം പുലർത്തുന്നുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനുള്ള തെളിവുകൾ സ്വകാര്യതയുടെ പേരിൽ തടയുന്നത് പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.
ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ഭർത്താവിന്റെ കോൾ രേഖകളും ജയ്പൂരിലെ ഹോട്ടൽ താമസ വിവരങ്ങളും ഹാജരാക്കാൻ ഫാമിലി കോടതി നൽകിയ നിർദ്ദേശം നിയമപരമാണെന്ന് കോടതി വ്യക്തമാക്കി. 1998-ൽ വിവാഹിതരായ ദമ്പതികൾക്കിടയിലാണ് തർക്കം ഉടലെടുത്തത്
Story Summary
The Supreme Court has ruled that the right to privacy under Article 21 cannot be used to block a spouse from accessing mobile call records and hotel stay details needed to prove adultery in divorce proceedings. Upholding a Delhi High Court decision, the apex court stated that the right to privacy is not absolute and is subject to reasonable restrictions, especially when public interest is involved. The case involved a man who sought to hide evidence of his alleged extramarital relationship, claiming his fundamental rights were being violated, a plea the Supreme Court firmly rejected.

