ഉത്തർപ്രദേശിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകൻ രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തു. ഒന്നാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന പെൺകുട്ടികളോട് അധ്യാപകൻ മോശമായി പെരുമാറിയെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. (Minor Abuse Case)
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ബേസിക് എജ്യുക്കേഷൻ ഓഫീസർ (BSA) മുകുൾ ആനന്ദ് പാണ്ഡെ അന്വേഷണം നടത്തി. ഇരകളായ പെൺകുട്ടികളുടെയും മറ്റ് വിദ്യാർത്ഥികളുടെയും മൊഴികൾ രേഖപ്പെടുത്തിയതിൽ നിന്നും ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അധ്യാപകനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനും അധ്യാപകവൃത്തിക്ക് ചേരാത്ത രീതിയിൽ പ്രവർത്തിച്ചതിനുമാണ് നടപടി.
ജൂലൈ ഒന്നിന് തന്നെ അധ്യാപകനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം ആരോപണവിധേയനായ അധ്യാപകൻ പ്രവർത്തിച്ചിരുന്ന സ്കൂൾ തൽക്കാലത്തേക്ക് അടച്ചുപൂട്ടി. പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അഖിലേഷ് കുമാർ മിശ്ര അറിയിച്ചു.
Summary: A government primary school teacher in Uttar Pradesh has been suspended and booked for allegedly sexually assaulting two minor students in Classes 1 and 3. The District Basic Education Officer initiated the suspension after a preliminary investigation confirmed the allegations made by local villagers. Legal proceedings are currently underway against the accused, and the school has been closed pending further inquiry.

