കോട്ടയം : മുണ്ടക്കയം ടൗണിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. മധുരയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കോട്ടയം സ്വദേശിയുടെ ‘മോക്ഷ’ എന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന 45 യാത്രക്കാരും രക്ഷപ്പെട്ടു.(Tourist bus catches fire in Mundakayam, Passengers miraculously survive)
ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. പുക കണ്ട ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. പിന്നാലെ തീ ആളിപ്പടർന്നു.
ബസിന്റെ സീറ്റുകൾ ഉൾപ്പെടെ കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.



