ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സന തകൈച്ചിയുടെ പ്രഥമ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളിൽ നിർണ്ണായക വഴിത്തിരിവാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടത്തിയ വാർഷിക ഉച്ചകോടിയിൽ ഊർജ്ജ സുരക്ഷ, സാമ്പത്തിക സഹകരണം, ഇന്തോ-പസഫിക് മേഖലയിലെ സമാധാനം എന്നിവയിൽ ഇരുരാജ്യങ്ങളും സമഗ്ര ധാരണയിലെത്തി. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സന തകൈച്ചിയുടെ സന്ദർശനം ‘പ്രത്യേക തന്ത്രപരമായ ആഗോള പങ്കാളിത്തം’ കൂടുതൽ ശക്തമാക്കുമെന്ന് ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.(Sanae Takaichi India visit, Japan Prime Minister Sanae Takaichi visits India to strengthen bilateral ties)
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2 ലക്ഷം കോടി യെൻ മൂല്യമുള്ള നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. നൂറിലധികം സഹകരണ കരാറുകളാണ് വിവിധ ഇന്ത്യൻ-ജപ്പാൻ കമ്പനികൾക്കിടയിൽ ഒപ്പുവെച്ചത്. പ്രധാനമന്ത്രി മോദിയുടെ ആശയമായ ‘കോപ്പറേറ്റീവ് ബയോഗ്യാസ് ഫോർ ഗ്രോത്ത്’ പദ്ധതി ജപ്പാൻ ഔദ്യോഗികമായി ഏറ്റെടുത്തു.
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാൻ പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ സഹകരിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. നാവിക സുരക്ഷയ്ക്കും പ്രാദേശിക സമാധാനത്തിനുമായി ഇന്ത്യയും ജപ്പാനും ഒന്നിച്ചു പ്രവർത്തിക്കും. യുഎസ് ഡോളറിനെ ആശ്രയിക്കാതെ രൂപയിലും യെന്നിലും നേരിട്ടുള്ള വ്യാപാര ഇടപാടുകൾ നടത്തുന്നതിനുള്ള ചട്ടക്കൂട് ഇരുരാജ്യങ്ങളും പരിശോധിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ‘മൂത്ത സഹോദരൻ’ എന്ന് വിശേഷിപ്പിച്ച തകൈച്ചി, വികസിത് ഭാരത് പദ്ധതിക്കുള്ള ജപ്പാന്റെ പൂർണ്ണ പിന്തുണയും അറിയിച്ചു. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള മോദിയുടെ കാഴ്ചപ്പാട് പ്രശംസനീയമാണെന്ന് അവർ പറഞ്ഞു. മോദി ജപ്പാൻ പ്രധാനമന്ത്രിയെ കുഞ്ഞനുജത്തി എന്നാണ് വിശേഷിപ്പിച്ചത്. അടുത്ത വർഷം നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനിരിക്കെ, ഈ സന്ദർശനം ജനങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കുമെന്ന് തകൈച്ചി കൂട്ടിച്ചേർത്തു.
Story Summary
Japan’s first female Prime Minister, Sanae Takaichi, is on a landmark three-day visit to India, marked by comprehensive talks with PM Narendra Modi aimed at deepening the Special Strategic Global Partnership. The summit resulted in significant initiatives, including a 2 trillion yen investment package, the launch of the India-Japan Cooperative Biogas for Growth (CBG) initiative, and a renewed commitment to a free and open Indo-Pacific region.

