Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala
HomeKeralaവിവാഹ വാർഷികം കഴിഞ്ഞ് രണ്ടു ദിവസം; വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച...

വിവാഹ വാർഷികം കഴിഞ്ഞ് രണ്ടു ദിവസം; വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Vizhinjam Woman Death

🎙️ Latest Podcast

വിഴിഞ്ഞം: വിവാഹ വാർഷികം കഴിഞ്ഞ് രണ്ടുദിവസം പിന്നിടുമ്പോൾ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരിയെ (27) ആണ് കിടപ്പുമുറിയിലെ ഫാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Vizhinjam Woman Death). സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ഇന്നലെ വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് ഭർതൃപിതാവ് ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. സന്ധ്യയ്ക്ക് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ജനൽ ഗ്ലാസ് തകർത്ത് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസമായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാർഷികം എന്നും, കുടുംബത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭർതൃവീട്ടുകാർ അവകാശപ്പെടുന്നു. എന്നാൽ, വിഘ്നേശ്വരി ഭർതൃവീട്ടിൽ വെച്ച് മാനസിക അധിക്ഷേപങ്ങൾ നേരിട്ടിരുന്നുവെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചു. മരണകാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Summary: A 27-year-old woman, Vighneshwari, was found hanging at her husband’s residence in Vizhinjam, just two days after her second wedding anniversary. While the husband’s family claims there were no issues, the victim’s brother has alleged that she faced harassment at her marital home. Vizhinjam police have taken the husband into custody for questioning and are investigating the incident after seizing the victim’s mobile phone.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.