കൊച്ചി: കൊച്ചിയിലെ ക്രിമിനൽ കേസുകളിൽ പ്രതികളായവർ കെ. സുധാകരൻ എം.പി.യുമായി നടത്തിയ കൂടിക്കാഴ്ച വലിയ വിവാദമായ പശ്ചാത്തലത്തിൽ, വിശദീകരണവുമായി സംഘാടകർ രംഗത്ത്. സുധാകരൻ കൊച്ചിയിലുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാൻ അനുവാദം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും, എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർ യോഗത്തിൽ പങ്കെടുത്തു എന്നുമാണ് സംഘാടകനായ സുഹൈൽ ഷാജഹാൻ പറയുന്നത്. (K Sudhakaran Toofan Controversy)
‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ പോലീസ് മാത്രം വിചാരിച്ചാൽ പോരെന്നും, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപ് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെ മാറ്റിനിർത്താതെ ഈ ദൗത്യത്തിൽ സഹകരിപ്പിക്കണമെന്നുമാണ് സംഘാടകരുടെ വാദം. എ.കെ.ജി സെന്റർ ആക്രമണക്കേസ്, വിസ തട്ടിപ്പ് കേസ് എന്നിവയിൽ പ്രതിയായ സുഹൈൽ ഷാജഹാൻ തന്നെയാണ് ഈ യോഗത്തിന് നേതൃത്വം നൽകിയത്. ലഹരിക്കെതിരായ പോരാട്ടത്തിൽ സജീവമാകാൻ അവസരം നൽകുക മാത്രമാണ് ചെയ്തതെന്നും, ആരെയും മാറ്റിനിർത്തരുതെന്നും സംഘാടകർ വ്യക്തമാക്കുന്നു. വിവാദമായ യോഗത്തിൽ കള്ളത്തോക്ക് കേസിലെ പ്രതികളും പങ്കെടുത്തിരുന്നു.
Summary: Organizers have clarified their stance on the controversial meeting between Congress MP K. Sudhakaran and individuals with criminal backgrounds in Kochi. Led by Suhail Shajahan, an accused in multiple cases including the AKG Centre attack, the organizers claimed they sought Sudhakaran’s support for ‘Operation Toofan,’ an anti-drug initiative. They argued that these individuals should not be ostracized due to their past records, as their participation is deemed necessary for the campaign’s success.

