മലപ്പുറം: പ്രായപൂർത്തിയാവാത്ത ഒമ്പതോളം വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ. ചങ്ങരംകുളം കോക്കൂരിലെ കള്ളുഷാപ്പിലാണ് സംഭവം. ‘തൂഫാൻ ദ നാർകോ ഹണ്ടിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾ മദ്യലഹരിയിൽ പിടിയിലായത്.(Changaramkulam toddy shop owner arrested for serving liquor to minors)
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോക്കൂരിൽ വെച്ച് വിദ്യാർഥികളെ സംശയകരമായ സാഹചര്യത്തിൽ ചങ്ങരംകുളം പൊലീസ് കണ്ടെത്തിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സമീപത്തെ കള്ളുഷാപ്പിൽ നിന്ന് കള്ള് കുടിച്ചതാണെന്നും, തങ്ങൾ സ്ഥിരമായി ഇവിടെ വരാറുണ്ടെന്നും വിദ്യാർഥികൾ വെളിപ്പെടുത്തിയത്.
തുടർന്നുള്ള അന്വേഷണത്തിൽ ഷാപ്പിലെ ജീവനക്കാരൻ വിദ്യാർഥികൾക്ക് കള്ള് നൽകിയതായി സമ്മതിച്ചു. ഷാപ്പ് നടത്തിപ്പുകാരനെ കോടതി റിമാൻഡ് ചെയ്തു.
Story Summary
A toddy shop employee have been arrested in Changaramkulam, Malappuram, after nine minors were found consuming toddy at the establishment during a police operation. Investigation revealed that the shop had been illegally serving toddy to minors on a regular basis, sparking public outrage in the area.

