കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും എംഎൽഎ ഫണ്ട് വിനിയോഗത്തിലും ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ എഐസിസി നേതൃത്വത്തിന് പരാതി നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ പ്രധാന ആവശ്യം.(Members against Uma Thomas in Thrikkakara, files complaint with the AICC)
കഴിഞ്ഞ മൂന്ന് വർഷമായി മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ എംഎൽഎ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. എംഎൽഎ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി. ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്നും മണ്ഡലത്തിലെ ഉറച്ച വിജയം പോലും നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്നും പരാതിയിൽ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കും പരാതിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.

