Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala
HomeNationalടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ് | TVK...

ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ് | TVK expands alliance

🎙️ Latest Podcast

ചെന്നൈ : തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ച് ടിവികെ തങ്ങളുടെ സഖ്യം വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഭരണകക്ഷിയായ ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം മറ്റന്നാൾ വിളിച്ചുചേർക്കാൻ ടിവികെ തീരുമാനിച്ചു. കോൺഗ്രസ്, വിസികെ, സിപിഐ, സിപിഎം, മുസ്ലീം ലീഗ് എന്നീ പാർട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.(TVK expands alliance as MDMK quits DMK ahead of Tamil Nadu by elections)

ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യമായി മത്സരിക്കാനും പ്രാദേശിക തലത്തിൽ വൻ മുന്നേറ്റം നടത്താനുമാണ് മുഖ്യമന്ത്രി വിജയ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ടിവികെ നേതാക്കളായ ബുസി ആനന്ദും ആധവ് അർജുനയും വിസികെ അധ്യക്ഷൻ തിരുമാവളവന്റെ വീട്ടിലെത്തി ചർച്ചകൾ നടത്തിയിരുന്നു.

ഒൻപത് വർഷത്തെ സഖ്യത്തിന് വിരാമമിട്ട് വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ, ഡിഎംകെ സഖ്യത്തിൽ നിന്ന് ഔദ്യോഗികമായി പിന്മാറി. എംഡിഎംകെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ടിവികെയെ പിന്തുണയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Story Summary

Chief Minister C. Joseph Vijay’s TVK is consolidating its political influence in Tamil Nadu by calling a meeting of allied parties ahead of the upcoming by-elections. This comes as the MDMK officially severed its nine-year-long tie with the DMK-led alliance, citing dissatisfaction with post-election developments, and pledged its support to the TVK government.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.