റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോ കമ്പനിയുടെ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് ദുരന്തം നടന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരണപ്പെട്ടതായി സൗദി ഊർജ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. (Saudi Aramco Helicopter Crash)
മരണപ്പെട്ട 14 പേരും സൗദി പൗരന്മാരാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹെലികോപ്റ്റർ തകർന്നു വീഴാനുണ്ടായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായുള്ള പ്രാഥമിക അന്വേഷണം ഊർജിതമായി നടന്നു വരികയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സൗദി ഊർജ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
Summary: A Saudi Aramco helicopter crashed near Ras Tanura, Saudi Arabia, early Sunday morning, resulting in the death of all 14 people on board. All the victims were Saudi nationals. Saudi energy ministry officials have confirmed the tragic incident and stated that a detailed investigation is underway to determine the cause of the crash. The ministry has expressed its condolences to the families of the deceased.

