മസ്കറ്റ്: ബഹ്റൈനും കുവൈത്തിനും നേർക്കുണ്ടായ സൈനിക ആക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെ ഉയരുന്ന ഏത് ഭീഷണിയെയും ഒമാൻ എതിർക്കുന്നതായും, കുവൈത്തിനും ബഹ്റൈനും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ( Oman condemns attacks on Kuwait and Bahrain)
മേഖലയിലെ സമാധാനവും സ്ഥിരതയും തകർക്കുന്ന നടപടികളിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് ഒമാൻ ആഹ്വാനം ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പരമാവധി സംയമനം പാലിക്കണമെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം നിലനിർത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഒമാൻ പൂർണ്ണ പിന്തുണ നൽകുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, യുഎസ് വ്യോമാക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളാണ് ഗൾഫ് മേഖലയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുന്നത്. കുവൈത്ത് അതിർത്തിയിൽ മിസൈലുകൾ പ്രതിരോധ സേന തകർക്കുകയും, ബഹ്റൈനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് അയൽരാജ്യങ്ങളെ പിന്തുണച്ചുകൊണ്ട് ഒമാൻ രംഗത്തെത്തിയത്.
Summary: The Sultanate of Oman has strongly condemned the recent military attacks targeting Bahrain and Kuwait. In an official statement, Oman’s Foreign Ministry reaffirmed its full solidarity with both nations, supporting all measures taken to safeguard their security, sovereignty, and territorial integrity. Oman urged all involved parties to exercise restraint, prioritize diplomatic dialogue, and avoid actions that could further destabilize the region.

