കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ നാല് പാരാമിലിറ്ററി സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഗലിസ്താൻ-ഇ-ജൗഹറിലെ ഭിട്ടായ് വിങ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. പരിക്കേറ്റ ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. 2024 ഒക്ടോബറിന് ശേഷം കറാച്ചിയിൽ നടക്കുന്ന ആദ്യത്തെ വലിയ ഭീകരാക്രമണമാണിത്.(Karachi terrorist attack, Pakistan security forces foil terrorist attack on Sindh Rangers compound in Karachi)
രാത്രി 8.30-ഓടെയാണ് സംഭവം. വാഹനവുമായി എത്തിയ ഭീകരർ റേഞ്ചേഴ്സ് ആസ്ഥാനത്തിന്റെ പ്രധാന കവാടം തകർത്ത് ഉള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഗ്രനേഡുകൾ എറിഞ്ഞും വെടിയുതിർത്തും ആക്രമണം നടത്തിയ ഭീകരർക്കെതിരെ റേഞ്ചേഴ്സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രത്യാക്രമണം നടത്തി. തുടർന്ന് എത്തിയ സ്പെഷ്യൽ സെക്യൂരിറ്റി യൂണിറ്റ് (SSU), ആന്റി ടെററിസ്റ്റ് ഫോഴ്സ് (ATF) എന്നിവർ കൂടി ചേർന്നാണ് ഏകദേശം 90 മിനിറ്റ് നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഭീകരരെ കീഴ്പ്പെടുത്തിയത്.
നിരോധിത സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്താന്റെ (TTP) ഉപവിഭാഗമായ ‘ജമാഅത്ത്-ഉൽ-അഹ്റാർ’ ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണത്തെത്തുടർന്ന് പ്രദേശം പൂർണമായും സുരക്ഷാ സേനയുടെ വലയത്തിലാണ്. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
Story Summary
Pakistani security forces successfully thwarted a militant attack on a Sindh Rangers compound in Karachi, neutralizing six terrorists and capturing one. Four paramilitary personnel lost their lives in the 90-minute gun battle, which was claimed by the TTP splinter group Jamaat-ul-Ahrar.

