കൊച്ചി: തങ്ങളുടെ കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് എസ്.യു.വിയായ പുതിയ ‘കോഡിയാക് ആർ.എസ്’ (Kodiaq RS) വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയും പ്രശസ്ത സിത്താർ കലാകാരൻ ഋഷഭ് റിഖിറാം ശർമ്മയും കൈകോർക്കുന്നു (Skoda Kodiaq RS India). കോഡിയാക് ആർ.എസിന്റെ പ്രചരണാർത്ഥം പുറത്തിറക്കിയ ‘സറണ്ടർ’ (Surrender) എന്ന മനോഹരമായ സിനിമാറ്റിക് വീഡിയോയിലാണ് ഇരുവരും ഒന്നിച്ചത്.
പരമ്പരാഗത വാഹന ലോഞ്ച് പരസ്യങ്ങളുടെ ശൈലി പൂർണ്ണമായി തകർത്തുകൊണ്ടാണ് സ്കോഡ ഈ പ്രചരണ വീഡിയോ ഒരുക്കിയിരിക്കുന്നത്. സ്കോഡ കോഡിയാക്കിന്റെ കരുത്തുറ്റ പ്രകടന ദൃശ്യങ്ങളും ഋഷഭിന്റെ വിസ്മയിപ്പിക്കുന്ന സിത്താർ സംഗീതവും ഇഴചേർത്ത് ഡ്രൈവിങ്ങിന്റേയും സംഗീതത്തിന്റേയും ഒരു മാസ്റ്റർക്ലാസ് അനുഭവം തന്നെയാണ് ഈ വീഡിയോ സമ്മാനിക്കുന്നത്. നേരത്തെ സ്കോഡ അവതരിപ്പിച്ച ഒക്ടേവിയ ആർ.എസ് പ്രചരണ വീഡിയോയും വൻ വിജയമായിരുന്നു. ആ വീഡിയോയിലും ഋഷഭ് സ്കോഡയുമായി സഹകരിച്ചിരുന്നു.
ഏത് ദുഷ്‌കരമായ ഭൂപ്രദേശങ്ങളെയും കീഴടക്കി മുന്നേറുന്ന കോഡിയാക് ആർ.എസിന്റെ ദൃശ്യങ്ങൾക്കൊപ്പം, തന്റെ പുതുതലമുറ ഇലക്ട്രിക് സിത്താറായ ‘സിത്താര’യിലൂടെ (Sithara) തന്റെ പ്രശസ്തമായ ‘ബേണിങ് ഘാട്ട്’ എന്ന സംഗീതശില്പത്തിന് ഋഷഭ് ജീവൻ നൽകുന്നു. ഇന്ത്യയിലെ കഠിനമായ മലനിരകളിലൂടെയും വനപാതകളിലൂടെയും ഒഴുകി നീങ്ങി നഗര വീഥികളിലെത്തുന്ന വാഹനത്തിനൊപ്പം ഋഷഭും അദ്ദേഹത്തിന്റെ സംഗീതവും യാത്ര ചെയ്യുന്ന രീതിയിലാണ് ഈ സിനിമാറ്റിക് മെഡിറ്റേഷൻ വീഡിയോ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
സ്കോഡ ആർ.എസ് ബാഡ്ജിന്റെ സുവർണ്ണ ചരിത്രം
ഇന്ത്യയിൽ സ്കോഡയുടെ പ്രശസ്തമായ ‘ആർ.എസ്’ (RS) ബാഡ്ജ് വഹിക്കുന്ന ആദ്യത്തെ ലക്ഷ്വറി എസ്.യു.വിയാണ് കോഡിയാക് ആർ.എസ്. 1975-ൽ വിപണിയിലെത്തിയ സ്കോഡ 130 ആർ.എസിൽ നിന്നാണ് ആർ.എസ് പൈതൃകം ആരംഭിക്കുന്നത്. 1977-ലെ ചരിത്രപ്രസിദ്ധമായ റാലി മോണ്ടി കാർലോയിൽ പോഡിയം ഫിനിഷ് ചെയ്ത സ്കോഡ 130 ആർ.എസ് യൂറോപ്യൻ ടൂറിങ് കാര്‍ ചാമ്പ്യൻഷിപ്പുകളിലും വലിയ മേധാവിത്വം പുലർത്തിയിരുന്നു.
റേസിങ് ട്രാക്കുകളിൽ നിന്നും പൊതുനിരത്തിലേക്ക് ആദ്യമായി ആർ.എസ് എത്തിയത് 2000-ൽ ഒക്ടേവിയയിലൂടെയാണ്. 2004-ൽ ഈ കരുത്തൻ മോഡൽ ഇന്ത്യയിലുമെത്തി. തുടർന്ന് നാലാം തലമുറ ഒക്ടേവിയ ആർ.എസ് കഴിഞ്ഞ വർഷം (2025) ഇന്ത്യൻ വിപണി കീഴടക്കിയിരുന്നു. ഇപ്പോൾ ഈ ആർ.എസ് പൈതൃകം കോഡിയാക് ആർ.എസിലൂടെ കൂടുതൽ കരുത്തോടെ തുടരുകയാണ്. അത്യാധുനിക 4X4 ഡ്രൈവ് ശേഷിയും അത്യാഢംബരവും 50 വർഷത്തെ റേസിങ് ട്രാക്ക് എഞ്ചിനീയറിങ്ങും 125 വർഷത്തെ മോട്ടോർസ്പോർട്ട് പാരമ്പര്യവുമാണ് പുതിയ സ്കോഡ കോഡിയാക് ആർ.എസിനെ വ്യത്യസ്തമാക്കുന്നത്.
Story Summary: Skoda Auto India has collaborated with sitar maestro Rishabh Rikhiram Sharma for the launch campaign of the Kodiaq RS SUV, featuring a cinematic video titled ‘Surrender’. The Kodiaq RS is the first Skoda SUV in India to feature the iconic performance-focused RS badge.

