അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ അറസ്റ്റിലായ എട്ടു പ്രതികളെ കോടതിയിൽ ഹാജരാക്കി. വൻ പ്രതിഷേധ സാധ്യത മുൻനിർത്തി കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കേസിൽ കാണാതായ 60 കിലോ വെള്ളിക്കട്ടികൾ ഉരുക്കിയ നിലയിൽ കണ്ടെത്തിയെന്നും സൂചനയുണ്ട്.(Ayodhya Ram Temple donation fraud case eight suspects produced in court)
പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികൾ നടന്നത്. വി.എച്ച്.പി ഉപാധ്യക്ഷനും രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായിരുന്ന ചമ്പത് റായുടെ സഹായി ടിന്നു യാദവ് ഉൾപ്പെടെയുള്ളവരെയാണ് പിടികൂടിയത്. ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടികളുടെ താക്കോൽ ടിന്നു യാദവിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. വിരമിച്ച ബാങ്ക് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്തവ, ക്ഷേത്ര മാനേജ്മെന്റുമായി ബന്ധമുള്ള രാംശങ്കർ യാദവ്, പണം എണ്ണുന്ന ജോലികളിൽ ഏർപ്പെട്ടിരുന്നവർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.
അറസ്റ്റിന് പിന്നാലെ, രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചമ്പത് റായ് രാജിവെച്ചു. സംഭവത്തിൽ അയോധ്യയിൽ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
Story Summary
Eight suspects have been produced before the Faizabad court in connection with the Ayodhya Ram Temple donation fraud case. Following the arrest of his close aide and others, Ram Temple Trust General Secretary Champat Rai has resigned from his post, amid ongoing investigations and political reactions.

