നൂഹ്: സ്മാർട്ട് ഫോൺ അടിമത്തത്തിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകന്നു നിൽക്കാൻ നൂഹ് ജില്ലയിലെ സുഖ്പുരി ഗ്രാമത്തിലെ യുവാക്കൾ കണ്ടെത്തിയ മാർഗ്ഗം ശ്രദ്ധേയമാകുന്നു. ഗ്രാമത്തിലെ 55 സ്മാർട്ട് ഫോണുകളാണ് യുവാക്കൾ പരസ്യമായി തകർത്ത് കളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.(Haryana Youths Destroy Smartphones To Quit Cybercrime In Nuh District)
കുടുംബങ്ങളിലും സമൂഹത്തിലും സ്മാർട്ട് ഫോണുകൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് പഞ്ചായത്ത് ഇത്തരം ഒരു തീരുമാനമെടുത്തത്. സ്മാർട്ട് ഫോണുകൾക്ക് പകരം സാധാരണ കീപാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് യുവാക്കളെ അകറ്റി നിർത്താനും, കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും ജീവിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി നൂഹ് ജില്ല മാറിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇത്തരമൊരു നടപടി. ജില്ലയിലെ ഏകദേശം 60 ഗ്രാമങ്ങൾ സൈബർ കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ടുകളായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ലഘൂകരിക്കാനും യുവാക്കളെ ക്രിമിനൽ പശ്ചാത്തലത്തിൽ നിന്ന് മുഖ്യധാരയിലേക്ക് കൊണ്ടുവരാനും നൂഹ് പോലീസ് നടപ്പിലാക്കുന്ന പ്രത്യേക ബോധവൽക്കരണ ക്യാമ്പയിനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യുവാക്കൾ തങ്ങളുടെ ഫോണുകൾ ഉപേക്ഷിക്കാൻ തയ്യാറായത്.
Story Summary
Inspired by a police reform campaign, youths in Haryana’s Sukhpuri village destroyed 55 smartphones to break their addiction and sever ties with organized cybercrime. The local panchayat has officially banned smartphones in favor of basic keypad handsets, aiming to redirect youngsters toward education and employment in a district currently identified as a major national hub for cybercrimes.

