ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ ഫ്ലാറ്റിനുള്ളിൽ അനധികൃതമായി 300-ഓളം പെരുമ്പാമ്പുകളെ വളർത്തിയ യുവാവിന് ജയിൽ ശിക്ഷ. ടൈഷൗ നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്ന ഗു എന്ന യുവാവാണ് പിടിയിലായത് (Illegal Python Breeding). ഫ്ലാറ്റിലെ അസാധാരണമായ ഉയർന്ന വൈദ്യുതി ഉപഭോഗം പരിശോധിച്ചതിലൂടെയാണ് പാമ്പ് വളർത്തൽ കേന്ദ്രത്തിന്റെ വിവരം പോലീസിന് ലഭിച്ചത്. പാമ്പുകൾക്ക് ജീവിക്കാൻ ആവശ്യമായ ചൂടും ഈർപ്പവും നിലനിർത്താൻ ഇയാൾ വലിയ തോതിൽ വൈദ്യുതി ഉപയോഗിച്ചിരുന്നു.
ചൈനയിൽ രണ്ടാം ഗ്രേഡ് സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവയാണ് പെരുമ്പാമ്പുകൾ. അതിനാൽ ഇവയെ വളർത്തുന്നതിനോ വിൽക്കുന്നതിനോ കർശനമായ നിയമതടസ്സങ്ങളുണ്ട്. 2024 മാർച്ചിൽ നാട്ടുകാർ ഒരു കൂറ്റൻ പാമ്പിനെ കണ്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് ഗുവിന്റെ ഫ്ലാറ്റിലെത്തിച്ചത്. ഫ്ലാറ്റിലെ രണ്ട് കിടപ്പുമുറികളും ലിവിംഗ് റൂമും പാമ്പുകളെ വളർത്താനായി ഇയാൾ പൂർണ്ണമായും ഉപയോഗിക്കുകയായിരുന്നു.
ഒരു മുറിയിൽ മാത്രം ഫർണിച്ചറുകൾ ഒതുക്കി ബാക്കിയുള്ള സ്ഥലമെല്ലാം പ്ലാസ്റ്റിക് ബോക്സുകളിൽ പെരുമ്പാമ്പുകളെ നിറച്ചു. ഗു, ഡി, ഡെങ് എന്നീ മൂന്ന് പേരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് സഹായികളായി ഡി എന്നൊരാളും ഉണ്ടായിരുന്നു. പാമ്പുകൾക്ക് തീറ്റയായി നൽകാൻ ഓൺലൈൻ വഴി വലിയ തോതിൽ വെള്ള എലികളെ ഇവർ വരുത്തിയിരുന്നു.
പിടിയിലായവരിൽ നിന്ന് ആകെ 436 പെരുമ്പാമ്പുകളെ പോലീസ് പിടിച്ചെടുത്തു. ഇവയ്ക്ക് ഏകദേശം 4.4 ദശലക്ഷം യുഎസ് ഡോളർ (30 ദശലക്ഷം യുവാൻ) മൂല്യം വരും. പാമ്പുകളെ വളർത്തുന്നതിൽ തനിക്ക് പ്രത്യേക കഴിവുണ്ടെന്നും, താനൊരു ‘ജീവികളുടെ സ്രഷ്ടാവിനെപ്പോലെ’യാണ് പെരുമാറുന്നതെന്നും ഗു പോലീസിനോട് പറഞ്ഞു. ചൈനീസ് നിയമപ്രകാരം സംരക്ഷിത മൃഗങ്ങളെ അനധികൃതമായി വളർത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. പിടിച്ചെടുത്ത പാമ്പുകളെ പിന്നീട് പ്രാദേശിക മൃഗശാലയിലേക്ക് മാറ്റി.
Summary: A man in China was sentenced to jail after police discovered he was illegally breeding over 300 pythons in his apartment. The investigation began when authorities noticed unusually high electricity consumption, which was traced to the breeder maintaining a warm and humid environment for the snakes. A total of 436 pythons were seized from the man and his associates, and the suspects now face imprisonment under Chinese law, which strictly protects such endangered species.

