ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് ഇനി ലയണൽ മെസ്സിക്ക് സ്വന്തം (Lionel Messi World Cup Record). ഓസ്ട്രിയക്കെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടിയതോടെ മെസ്സിയുടെ ലോകകപ്പ് ഗോൾ നേട്ടം 18-ൽ എത്തി. ഇതോടെ 16 ഗോളുകളുമായി ഒന്നാമതായിരുന്ന ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മെസ്സി പഴങ്കഥയാക്കി. 2006 മുതൽ 2026 വരെയുള്ള ആറ് ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യ പുരുഷ താരമെന്ന ഖ്യാതിയും മെസ്സി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീനയെ റൗണ്ട് ഓഫ് 32-ലേക്ക് എത്തിച്ച ഈ ജയം മെസ്സിയുടെ കരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
തന്റെ റെക്കോർഡ് തകർത്ത മെസ്സിയെ പ്രശംസിച്ച് മുൻ ജർമ്മൻ താരം മിറോസ്ലാവ് ക്ലോസെ നേരിട്ട് രംഗത്തെത്തി. “മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ്! അഭിനന്ദനങ്ങൾ ചാമ്പ്യൻ,” എന്ന് ക്ലോസെ ജർമ്മൻ പത്രമായ സുഡ്യൂഷ് സൈറ്റങ്ങിനോട് പ്രതികരിച്ചു. മൈതാനത്തെ മെസ്സിയുടെ കഴിവിനെയും പെരുമാറ്റത്തെയും താൻ എപ്പോഴും ആരാധിക്കുന്നുവെന്നും ക്ലോസെ കൂട്ടിച്ചേർത്തു. 2002 മുതൽ 2014 വരെയുള്ള നാല് ലോകകപ്പുകളിലായാണ് ക്ലോസെ തന്റെ 16 ഗോളുകൾ സ്വന്തമാക്കിയത്. ആ റെക്കോർഡ് 12 വർഷത്തിന് ശേഷമാണ് മെസ്സി തിരുത്തിക്കുറിക്കുന്നത്.
നിലവിലെ ടൂർണമെന്റിൽ അർജന്റീനയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. അൾജീരിയക്കെതിരെ ഹാട്രിക് നേടിയ താരം, ഓസ്ട്രിയക്കെതിരെ ബ്രേസ് (രണ്ട് ഗോളുകൾ) നേടി തന്റെ മികവ് ഒരിക്കൽ കൂടി തെളിയിച്ചു. ചരിത്രനേട്ടം സ്വന്തമാക്കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മെസ്സി, ആ നിമിഷം തന്റെ സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. താൻ ശാരീരികമായി തളർന്നിരിക്കുകയാണെന്നും, എങ്കിലും ഈ വിജയം താൻ ആസ്വദിക്കുകയാണെന്നും മെസ്സി വ്യക്തമാക്കി.
Summary: Lionel Messi has officially become the all-time leading goalscorer in FIFA World Cup history, reaching 18 goals after scoring a brace against Austria. By surpassing Miroslav Klose’s previous record of 16 goals, Messi solidified his legacy during his record-equalling sixth World Cup appearance. Klose graciously congratulated Messi, calling him the greatest footballer of all time. Messi, currently leading the 2026 World Cup scoring charts, expressed his joy and desire to celebrate this historic milestone with his teammates as Argentina comfortably qualified for the Round of 32.

