Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeNationalപശ്ചിമഘട്ട സംരക്ഷണം: അന്തിമ വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്രം; ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ...

പശ്ചിമഘട്ട സംരക്ഷണം: അന്തിമ വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്രം; ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ ഉടൻ നടപ്പിലാക്കിയേക്കും | Western Ghats ESA

🎙️ Latest Podcast

ന്യൂഡൽഹി: പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകൾ സംരക്ഷിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായുള്ള തർക്കങ്ങൾ വലിയൊരു പരിധിവരെ പരിഹരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.(Western Ghats ESA, Centre To Notify Western Ghats Ecologically Sensitive Areas)

ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 56,000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. തമിഴ്നാടുമായും കാര്യമായ തർക്കങ്ങളില്ല.

അന്തിമ വിജ്ഞാപനം വരുന്നതോടെ പരിസ്ഥിതിലോല മേഖലകളിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വരും. പുതിയ ഖനന, ക്വാറി പദ്ധതികൾക്ക് നിരോധനം. താപവൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ അനുമതിയില്ല. മലിനീകരണം ഉണ്ടാക്കുന്ന ‘റെഡ് കാറ്റഗറി’ വ്യവസായങ്ങൾക്ക് നിയന്ത്രണം. 20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിട നിർമ്മാണങ്ങൾക്കും നിയന്ത്രണമുണ്ടാകും എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

കരട് വിജ്ഞാപനത്തിൽ കേരളത്തിനായി 9,993.7 ചതുരശ്ര കിലോമീറ്ററാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, പരിസ്ഥിതിപരമായി ഏറെ പ്രാധാന്യമുള്ള ഈ പ്രദേശങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്ര വിദഗ്ധ സമിതിയുടെ നിലപാട്. ഇത്തവണത്തെ കരട് വിജ്ഞാപനം ജൂലൈ 27-ന് അവസാനിക്കാനിരിക്കെയാണ്, ധാരണയിലെത്തിയ സംസ്ഥാനങ്ങളിൽ വിജ്ഞാപനം വേഗത്തിലാക്കാൻ കേന്ദ്രം തീരുമാനിച്ചത്.

Story Summary

The Centre is set to finalize the notification of Ecologically Sensitive Areas (ESA) in the Western Ghats, beginning with Gujarat, Maharashtra, and Goa, where agreements have largely been reached. While this move aims to protect the fragile biodiversity of the region under the Environment Protection Act, negotiations remain ongoing with Kerala and Karnataka, who continue to seek reductions in the proposed protected areas.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.