കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം യുവതിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി (Koyilandy suicide case). കൊയിലാണ്ടി അരിക്കുളത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അരിക്കുളം വാകമോളി പെരുമ്പോക്ക് വയൽ ഹൗസിൽ വിജിലിന്റെ ഭാര്യ അപർണ്ണ (24) യെയാണ് വീട്ടുപറമ്പിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11.20 ഓടെയായിരുന്നു സംഭവം.
രാവിലെ മുറിക്കുള്ളിൽ കയറിയ അപർണ്ണയെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അനീഷാണ് അപർണ്ണയുടെ അച്ഛൻ, അമ്മ: സോണിയ. തൻഷിക, നൈഷിക എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് നടക്കും.
Story Summary: A 24-year-old woman named Aparna was found dead inside her house in Arikkulam, Koyilandy, Kozhikode. She was discovered hanging in her room around 11:20 AM. Following post-mortem procedures at the Kozhikode Medical College, her body was handed over to relatives. Koyilandy police have registered a case for further investigation.

