ഡെറാഡൂൺ: നീറ്റ് പരീക്ഷാ തയ്യാറെടുപ്പിനിടെയുണ്ടായ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് 23-കാരി ജീവനൊടുക്കി. ഡെറാഡൂണിലെ പട്ടേൽ നഗർ പരിധിയിലുള്ള ചന്ദ്രമണി കോളനിയിലെ വീട്ടിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.(23 year old woman dies by suicide in Dehradun after failing NEET exam)
വൈദ്യശാസ്ത്രരംഗത്ത് കരിയർ കെട്ടിപ്പടുക്കണമെന്ന ലക്ഷ്യത്തോടെ ദീർഘകാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു യുവതി. എന്നാൽ, പരീക്ഷയെഴുതിയിട്ടും യോഗ്യത നേടാനാവാത്തത് യുവതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
തന്റെ മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട്, “മമ്മി-പാപ്പാ, ഐ ലവ് യു” എന്ന് എഴുതിയ കുറിപ്പാണ് മുറിയിൽ നിന്ന് ലഭിച്ചത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പട്ടേൽ നഗർ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
Story Summary
A 23-year-old woman in Dehradun died by suicide, allegedly due to stress from failing to clear the NEET examination. Police recovered a note addressed to her parents at the scene, and an investigation is currently underway following the post-mortem examination.

