ബോളിവുഡ് താരം സൽമാൻ ഖാനെതിരെയുള്ള 1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ‘കലാ ഹിരൺ’ എന്ന ചിത്രത്തിൽ നിന്ന് നടൻ സോനു മിശ്ര പിന്മാറി (Kala Hiran Film Controversy). ചിത്രത്തിൽ സൽമാൻ ഖാനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെയാണ് സോനുവിന് നൽകിയിരുന്നത്. സൽമാനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ മോശമായി സംസാരിക്കണം എന്ന കരാറിലെ വ്യവസ്ഥയാണ് തന്നെ പിന്മാറാൻ പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു.
സൽമാൻ ഖാനൊപ്പം ‘സിക്കന്ദർ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള സോനു മിശ്ര, തന്റെ ധാർമ്മികതയ്ക്ക് നിരക്കാത്ത പ്രവർത്തിയായതുകൊണ്ടാണ് അവസരം ഉപേക്ഷിച്ചതെന്ന് ‘ബോളിവുഡ് ക്രേസിസ്’ എന്ന യൂട്യൂബ് ചാനലിനോട് പറഞ്ഞു. ചിത്രീകരണത്തിന് ശേഷം കരാർ പേപ്പറുകൾ ആവശ്യപ്പെട്ടപ്പോഴാണ് ഇതിലെ വിവാദപരമായ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ അണിയറപ്രവർത്തകരിൽ നിന്ന് നിയമനടപടികളുണ്ടാകുമെന്ന് ഭീഷണിയുണ്ടെന്നും താരം വ്യക്തമാക്കി.
നേരത്തെ നടൻ ഗോവിന്ദ് നാംദേവും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് തങ്ങളെ ഇരുട്ടിൽ നിർത്തിയാണ് വേഷം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിലർ കണ്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ തന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Summary: Actor Sonu Mmishra has walked out of the film ‘Kala Hiran,’ which is allegedly based on the 1998 blackbuck poaching case involving Salman Khan. Mmishra, who played a role inspired by the superstar, revealed he quit after discovering a contract clause that mandated him to publicly speak against Salman Khan, which he deemed unethical.

