ന്യൂഡൽഹി : ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും, പൗരത്വത്തിനോ താമസസ്ഥലത്തിനോ ഉള്ള തെളിവായി ഇതിനെ കണക്കാക്കരുതെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇത് പരിഗണിച്ച് കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസയച്ചു.(Supreme Court Notice On Using Aadhaar As Proof Of Citizenship And Residency)
ആധാർ എന്നത് ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖ മാത്രമാണ്. പൗരത്വം, താമസസ്ഥലം, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖയായി ഇതിനെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ‘ഫോം-6’ൽ ആധാർ ജനന തീയതിക്കും വിലാസത്തിനും തെളിവായി ഉപയോഗിക്കുന്നത് 2016-ലെ ആധാർ നിയമത്തിലെ സെക്ഷൻ 9-ന് വിരുദ്ധമാണെന്ന് ഹർജിക്കാരൻ വാദിക്കുന്നു.
ആധാർ തെറ്റായി ഉപയോഗിക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാർക്കും നുഴഞ്ഞുകയറ്റക്കാർക്കും വോട്ടർ പട്ടികയിലും മറ്റ് സർക്കാർ രേഖകളിലും ഇടം നേടാൻ സാധിക്കുന്നുണ്ടെന്ന് ഹർജിയിൽ ആശങ്ക പ്രകടിപ്പിക്കുന്നു. നിലവിൽ സ്‌കൂൾ പ്രവേശനം, ഭൂമി വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ആധാർ ഒരു പ്രധാന രേഖയായി മാറിക്കഴിഞ്ഞു. ഇത് ആധാർ നിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യമായ പരിശോധന സംവിധാനങ്ങൾ വേണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
Story Summary
The Supreme Court has issued notices to the Centre and states regarding a plea challenging the misuse of Aadhaar as proof of citizenship, domicile, and date of birth. The petitioner argues that using Aadhaar for voter registration and other official purposes contradicts the Aadhaar Act and poses security risks by potentially allowing illegal immigrants to obtain documents.

