തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമായി കെഎസ്ആർടിസി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ വിവാദം. പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കേണ്ട ബസിൽ വിദ്യാർഥിനികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നാണ് പ്രധാന പരാതി.(KSRTC Priyadarshini scheme, Controversy marks inauguration of KSRTC Priyadarshini free travel scheme in Thrissur)
പദ്ധതി ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് സംഭവം അരങ്ങേറിയത്. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്കുള്ള ഓർഡിനറി ബസിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. രാവിലെ ഒമ്പത് മണിയോടെ മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് 9.35-ഓടെ ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികളിൽ നിന്ന് കണ്ടക്ടർ ടിക്കറ്റ് തുക ഈടാക്കി.
പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ടിക്കറ്റിംഗ് മെഷീനുകളിൽ ആവശ്യമായ അപ്ഡേറ്റുകൾ പൂർത്തിയായിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ബസിൽ കയറിയപ്പോൾ പൂച്ചെണ്ടും ലഡുവും നൽകി അധികൃതർ സ്വീകരിച്ചെങ്കിലും, യാത്രാക്കൂലി വാങ്ങിയെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.
Story Summary
The inaugural day of KSRTC’s ‘Priyadarshini’ free travel scheme in Thrissur was marred by controversy after conductors charged fare from female students despite the scheme’s launch. Students reported that they were forced to pay due to pending updates in the ticketing system.

