ന്യൂഡൽഹി : രാജ്യത്തെ അതിർത്തി പ്രദേശങ്ങളിലും സമീപ ജില്ലകളിലും നടക്കുന്ന ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ആഭ്യന്തര മന്ത്രാലയം. മെയ് മാസത്തിൽ രൂപീകരിച്ച സമിതിക്കാണ് ഇപ്പോൾ നേരിട്ടുള്ള പഠനത്തിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.(High Level Committee To Study Demographic Changes In India’s Border Districts)
അതിർത്തി പ്രദേശങ്ങളും സമീപ ജില്ലകളും സമിതി അംഗങ്ങൾ നേരിട്ട് സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. വിവിധ മതവിഭാഗങ്ങളും സാമൂഹിക വിഭാഗങ്ങളും തമ്മിലുള്ള ജനസംഖ്യാ അനുപാതത്തിൽ വന്നിരിക്കുന്ന അസാധാരണ മാറ്റങ്ങളെക്കുറിച്ച് സമിതി ആഴത്തിൽ പഠനം നടത്തും.
തിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സാമൂഹിക-പരിസ്ഥിതി ഘടകങ്ങൾ എന്നിവ ജനസംഖ്യാ മാറ്റത്തിന് കാരണമാകുന്നുണ്ടോ എന്ന് പാനൽ പരിശോധിക്കും. നിയമവിരുദ്ധമായ കുടിയേറ്റം മൂലം ഉണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങൾ വിശകലനം ചെയ്ത ശേഷം, അത് നിയന്ത്രിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള കൃത്യമായ ശുപാർശകൾ സമിതി സർക്കാരിന് സമർപ്പിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പാനലിന്റെ പ്രവർത്തനങ്ങൾ നടക്കുക.
Story Summary
Union Home Minister Amit Shah has directed a high-level committee to conduct a scientific study on demographic changes in India’s border districts. The panel will visit these regions to investigate the impact of illegal migration, cross-border activities, and socio-economic factors on population shifts and recommend necessary remedial measures.

