കൊൽക്കത്ത : പാർട്ടി നേതൃത്വത്തെ കബളിപ്പിച്ച് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാരോപിച്ച് മുതിർന്ന നേതാവ് സുദീപ് ബന്ദോപാധ്യായക്കെതിരെ തൃണമൂൽ കോൺഗ്രസിൽ പടപ്പുറപ്പാട്. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കള്ളം പറഞ്ഞ് ഡൽഹിയിലെത്തി കേന്ദ്രമന്ത്രിയുടെ വസതിയിൽ സുദീപ് ബന്ദോപാധ്യായ കൂടിക്കാഴ്ച നടത്തിയതാണ് വിവാദമായത്. ഇദ്ദേഹത്തിന്റെ ഈ നടപടിയെ രൂക്ഷമായി വിമർശിച്ച് മഹുവ മൊയ്ത്ര സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.(TMC Rift Deepens As Mahua Moitra And Kunal Ghosh Target Senior Leader Sudip Bandyopadhyay)
സുദീപ് ബന്ദോപാധ്യായ ഞങ്ങളോട് പറഞ്ഞത് തനിക്ക് വയറുവേദനയാണെന്നും കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ്. എന്നാൽ പെട്ടെന്ന് ഡൽഹിയിൽ ഭൂപേന്ദർ യാദവിന്റെ വീട്ടിൽ വെച്ച് അദ്ദേഹത്തെ ടിവിയിൽ കണ്ടു. ദയവായി നിങ്ങളുടെ എക്സ് ഹാൻഡിൽ @SudipBJPBTeam എന്ന് മാറ്റൂ, ഞങ്ങളുടെ പേര് ഇനിയും ഉപയോഗിക്കരുത്, മഹുവ മൊയ്ത്ര കുറിച്ചു.
മുൻപ് സുദീപ് ബന്ദോപാധ്യായക്കെതിരെ വിമർശനമുന്നയിച്ചതിന് താൻ പാർട്ടിയിൽ നിന്ന് സസ്പെൻഷൻ നേരിട്ടിട്ടുണ്ടെന്നും, എന്നാൽ താൻ പറഞ്ഞത് ശരിയാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണെന്നും കുനാൽ ഘോഷ് പറഞ്ഞു. മമത ബാനർജിയുടെ വിശ്വാസം മുതലെടുത്ത് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് സുദീപ് ബന്ദോപാധ്യായയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Summary
Tensions within the Trinamool Congress (TMC) have escalated as MP Mahua Moitra and leader Kunal Ghosh publicly accused senior leader Sudip Bandyopadhyay of deception for meeting a Union Minister in Delhi while claiming to be hospitalized in Kolkata. This internal crisis coincides with 20 rebel MPs preparing to approach the Lok Sabha Speaker to demand recognition as the “real TMC” and separate seating arrangements in the House.

