ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസിന്റെ കടുത്ത എതിർപ്പ് തള്ളി മൂന്ന് ബിജെപി സ്ഥാനാർത്ഥികളെ രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാനത്തെ എംഎൽഎമാരെ കോൺഗ്രസ് ഇന്ന് ഡൽഹിയിലെത്തിക്കും. ബിജെപിയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു.(Madhya Pradesh Rajya Sabha election, Congress Protests Over BJP Win)
ബിജെപി നേതാക്കളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവാട്ട് എന്നിവരെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. നിയമസഭയിലെ അംഗബലം അനുസരിച്ച് ഒരു സീറ്റ് കോൺഗ്രസിന് ലഭിക്കേണ്ടതായിരുന്നു. ഇതിനായി മീനാക്ഷി നടരാജനെ കോൺഗ്രസ് മത്സരിപ്പിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ അവരുടെ പത്രിക തള്ളുകയായിരുന്നു. പത്രിക തള്ളിയതോടെ മഹേഷ് കേവാട്ട് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്ന് മനു അഭിഷേക് സിംഗ്വി കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇടപെട്ടില്ല. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ, മധ്യപ്രദേശ് ഹൈക്കോടതിയിൽ പുതിയൊരു തിരഞ്ഞെടുപ്പ് ഹർജി സമർപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഫലപ്രഖ്യാപനം കോടതി തടയാതിരുന്നത് ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കിയെങ്കിലും, നിയമപോരാട്ടം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം.
Story Summary
The Congress party has decided to protest in Delhi after three BJP candidates were declared elected to the Rajya Sabha from Madhya Pradesh, following the rejection of the Congress nominee’s nomination. While the Supreme Court declined to stay the election results, Congress is now initiating legal action through an election petition in the High Court.

