Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala
HomeWorldഇടക്കാല തിരഞ്ഞെടുപ്പ് സമ്മർദ്ദങ്ങൾക്കിടയിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത രൂക്ഷം; കോൺഗ്രസിൽ...

ഇടക്കാല തിരഞ്ഞെടുപ്പ് സമ്മർദ്ദങ്ങൾക്കിടയിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത രൂക്ഷം; കോൺഗ്രസിൽ ബില്ലുകൾ തള്ളി പ്രതിനിധികൾ | Donald Trump Republican Resistance

🎙️ Latest Podcast

വാഷിംഗ്ടൺ: വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളുടെ സമ്മർദ്ദം ശക്തമാകുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും കോൺഗ്രസ് അംഗങ്ങളിൽ നിന്നും ശക്തമായ വിയോജിപ്പും പ്രതിരോധവും ഉയരുന്നതായി റിപ്പോർട്ട് ( Donald Trump Republican Resistance). ട്രംപിന്റെ നയങ്ങളോട് സാധാരണയായി പരസ്യമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ മടിച്ചിരുന്ന റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ, ഇപ്പോൾ പല നിർണ്ണായക വിഷയങ്ങളിലും നാമനിർദ്ദേശങ്ങളിലും പ്രസിഡന്റിന്റെ നിലപാടുകൾക്കെതിരെ പരസ്യമായി രംഗത്തുവരാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ യുഎസ് സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഒന്നിലധികം റിപ്പബ്ലിക്കൻ ഗ്രൂപ്പുകൾ ട്രംപിന്റെ വിവിധ ഫണ്ടുകൾക്കും വിദേശനയങ്ങൾക്കും എതിരെ വോട്ട് രേഖപ്പെടുത്തി.

ഇറാനെതിരെയുള്ള ട്രംപിന്റെ യുദ്ധ പ്രഖ്യാപനങ്ങളെ ശക്തമായി അപലപിച്ച റിപ്പബ്ലിക്കൻ അംഗങ്ങൾ, വൈറ്റ് ഹൗസ് നവീകരണവുമായി ബന്ധപ്പെട്ട 1 ബില്യൺ ഡോളറിന്റെ ഫണ്ടും, ട്രംപിന്റെ വിവാദപരമായ 1.8 ബില്യൺ ഡോളറിന്റെ ‘ആന്റി വെപ്പണൈസേഷൻ’ (ഭരണകൂട ദുരുപയോഗ വിരുദ്ധ) ഫണ്ടും തള്ളിക്കളഞ്ഞു. ആഭ്യന്തര ചാരവൃത്തി നടത്തുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ നിയമനിർമ്മാണങ്ങളെയും അവർ തടഞ്ഞു. ഇതിനുപുറമെ, ഉക്രെയ്ന് സാമ്പത്തിക-സൈനിക സഹായം നൽകുന്നതിനും റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള ബിൽ കഴിഞ്ഞ വ്യാഴാഴ്ച ജനപ്രതിനിധി സഭ പാസാക്കി. ഇത് ട്രംപിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്.

സെനറ്റ് തിരഞ്ഞെടുപ്പുകളിൽ ട്രംപ് വ്യക്തിപരമായി ഇടപെടുന്നതും, മുൻപ് തന്നെ പിന്തുണച്ച ബിൽ കാസിഡി, ജോൺ കോർണിൻ തുടങ്ങിയ മുതിർന്ന സെനറ്റർമാരുടെ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള ശ്രമങ്ങളെ ട്രംപ് എതിർത്തതുമാണ് പാർട്ടിക്കുള്ളിൽ ഇത്ര വലിയ അതൃപ്തിക്ക് കാരണമായത്. ടെമ്പററി ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് സ്ഥാനത്തേക്ക് തുളസി ഗാബാർഡിന് പകരം ട്രംപ് നിർദ്ദേശിച്ച ബിൽ പുൾട്ടെയുടെ നാമനിർദ്ദേശത്തെ മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ പരസ്യമായി തള്ളിപ്പറഞ്ഞു. കൂടാതെ ട്രംപിന്റെ മുൻ അഭിഭാഷകനായ ടോഡ് ബ്ലാഞ്ചിനെ അറ്റോർണി ജനറലായി നിയമിക്കാനുള്ള ട്രംപിന്റെ നീക്കവും വരും ദിവസങ്ങളിൽ സെനറ്റിൽ കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് സൂചനകൾ.

Summary: U.S. President Donald Trump is encountering rare and expanding resistance from within his own Republican Party as political pressures build ahead of the upcoming midterm elections. Over the past week, factions of Republican lawmakers in both the Senate and the House of Representatives have broken ranks to block Trump-backed initiatives, including denying $1 billion for a White House ballroom and pushing back against his $1.8 billion “anti-weaponization” fund.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.