തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.(Heavy Rain Alert In Kerala Orange Alert In 7 Districts Fishermen Warned)
രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. മുൻകാലങ്ങളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായിട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറാൻ സജ്ജരായിരിക്കുക.
കടൽ അതീവ ക്ഷുഭിതമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശനമായി നിർദ്ദേശിക്കുന്നു. ജൂൺ 6 മുതൽ 9 വരെ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കടലിൽ പോകാൻ പാടില്ല.
തെക്കൻ മഹാരാഷ്ട്ര, ഗോവ, അറബിക്കടലിന്റെ വിവിധ ഭാഗങ്ങൾ, മാലിദ്വീപ്, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്നാട്-ശ്രീലങ്കൻ തീരങ്ങൾ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ഇതേ കാലയളവിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജൂൺ 10 വരെ സോമാലിയ തീരം, അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ/മധ്യ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക.
Story Summary
The IMD has issued an orange alert in 7 districts of Kerala due to heavy rainfall, advising residents in landslide and flood-prone areas to prepare for evacuation. Fishermen are strictly warned against venturing into the sea along the Kerala, Lakshadweep, and Karnataka coasts until June 9 due to rough sea conditions and strong winds.

